Image

സര്‍ക്കാരിന് രക്ഷപ്പെടാൻ തന്റെ പേര് വലിച്ചിഴയ്ക്കുന്നു, താന്‍ ക്ഷണിച്ചിട്ടല്ല ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ഉദ്ഘാടന യാത്രയില്‍ പങ്കെടുത്തത്: വി മുരളീധരന്‍

Published on 08 July, 2025
സര്‍ക്കാരിന് രക്ഷപ്പെടാൻ  തന്റെ പേര് വലിച്ചിഴയ്ക്കുന്നു,  താന്‍ ക്ഷണിച്ചിട്ടല്ല ജ്യോതി മല്‍ഹോത്ര വന്ദേഭാരത്  ഉദ്ഘാടന യാത്രയില്‍ പങ്കെടുത്തത്: വി മുരളീധരന്‍

കൊച്ചി: ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മല്‍ഹോത്ര താന്‍ ക്ഷണിച്ചിട്ടല്ല വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ പങ്കെടുത്തതെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാരിന് രക്ഷപ്പെടാനാണ് തന്റെ പേര് വലിച്ചിഴയ്ക്കുന്നത്. ഇതുകൊണ്ടൊന്നും ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ ജ്യോതി മല്‍ഹോത്ര പങ്കെടുത്തതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. തിരുവനന്തപുരം – കാസര്‍കോട് വന്ദേഭാരതിന്റെ ഉദ്ഘാടന ദിവസമാണ് ജ്യോതി മല്‍ഹോത്ര യാത്രചെയ്തത്. ഉദ്ഘാടന യാത്രയില്‍ ഒപ്പം വി മുരളീധരനും ഉണ്ടായിരുന്നു. കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെയാണ് ജ്യോതി മല്‍ഹോത്ര യാത്ര ചെയ്തത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക