Image

കോന്നി പാറമട അപകടം; രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

രഞ്ജിനി രാമചന്ദ്രൻ Published on 08 July, 2025
കോന്നി പാറമട അപകടം; രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

പയ്യാനമൺ ചെങ്കളത്തെ പാറമടയിലുണ്ടായ അപകടത്തിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും പുറത്തെടുത്തു. ജാർഖണ്ഡ് സ്വദേശിയായ അജയ് കുമാർ റായിയുടെ (Ajay Kumar Rai) മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട എക്സ്കവേറ്ററിന്റെ കാബിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇദ്ദേഹം. ഫയർഫോഴ്സ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ടീമംഗങ്ങളായ ജിത്തു, അമൽ, ദിനുമോൻ എന്നിവർ റോപ്പിൽ താഴെയിറങ്ങിയാണ് മൃതദേഹം പുറത്തെടുത്തത്. പാറക്കല്ലുകൾ നീക്കിയാണ് എക്സ്കവേറ്ററിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നുമണിയോടെയാണ് പാറമടയിൽ അപകടമുണ്ടായത്. എക്സ്കവേറ്റർ ഉപയോഗിച്ച് പാറ പൊട്ടിക്കുന്നതിനിടെ ഏകദേശം അറുപതടി ഉയരത്തിൽ നിന്ന് പാറക്കൂട്ടങ്ങൾ കൂട്ടത്തോടെ താഴേക്ക് പതിക്കുകയായിരുന്നു. എക്സ്കവേറ്ററിന് മുകളിലേക്ക് പാറകൾ വീണാണ് അപകടം സംഭവിച്ചത്. എക്സ്കവേറ്റർ ഓടിച്ചിരുന്നയാളും സഹായിയുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരിൽ ഒഡീഷ സ്വദേശിയായ മഹാദേവ് പ്രതാപിന്റെ (Mahadev Pratap) മൃതദേഹം കഴിഞ്ഞ ദിവസം തന്നെ കണ്ടെത്തിയിരുന്നു. ഇതോടെ പാറമട അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
 

 

English summary:

Konni Paramada accident; body of the second person also recovered.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക