Image

മയക്കുമരുന്ന് കേസ്; നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും ഉപധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

രഞ്ജിനി രാമചന്ദ്രൻ Published on 08 July, 2025
മയക്കുമരുന്ന് കേസ്; നടൻ ശ്രീകാന്തിനും കൃഷ്ണയ്ക്കും  ഉപധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

 മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിരുന്ന തമിഴ് ചലച്ചിത്ര താരങ്ങളായ ശ്രീകാന്തിനും കൃഷ്ണയ്ക്കും മദ്രാസ് ഹൈക്കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. കേസിന്റെ തുടരന്വേഷണത്തിൽ ഇരുവരുടെയും പൂർണ്ണ സഹകരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോടതിയുടെ ഈ നടപടി.

ജസ്റ്റിസ് നിർമൽ കുമാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജാമ്യം ലഭിക്കുന്നതിനായി ശ്രീകാന്തും കൃഷ്ണയും 10,000 രൂപ വീതം കെട്ടിവെക്കണം. കൂടാതെ, ഇതേ തുകയ്ക്ക് തുല്യമായ ആൾജാമ്യവും നൽകണം. തുടർന്ന് അറിയിപ്പ് ലഭിക്കുന്നതുവരെ എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

നേരത്തെ, ഇരുവരുടെയും ജാമ്യാപേക്ഷ എൻഡിപിഎസ് (Narcotic Drugs and Psychotropic Substances) പ്രത്യേക കോടതി തള്ളിയിരുന്നു. മയക്കുമരുന്ന് വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ പ്രദീപ് കുമാർ എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടൻ ശ്രീകാന്തിനെ ജൂൺ 23-ന് അറസ്റ്റ് ചെയ്തത്. പിന്നാലെ ജൂൺ 26-ന് കൃഷ്ണയും കസ്റ്റഡിയിലായി.
 

 

English summary:

Drug case: High Court grants conditional bail to actors Srikanth and Krishna.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക