Image

നിപയെ അതിജീവിച്ചിട്ടും രണ്ടുപേർ മാസങ്ങളായി കോമയിൽ ; നിപ വൈറസ് ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളിൽ ആശങ്കയിൽ ആരോഗ്യവിദഗ്ധർ

Published on 09 July, 2025
നിപയെ അതിജീവിച്ചിട്ടും രണ്ടുപേർ മാസങ്ങളായി കോമയിൽ ; നിപ വൈറസ് ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളിൽ ആശങ്കയിൽ ആരോഗ്യവിദഗ്ധർ

സംസ്ഥാനത്ത് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലാണെങ്കിലും ഇടയ്ക്കിടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിപ സ്ഥിരീകരിക്കുന്നതില്‍ ജനങ്ങളും ആരോഗ്യവകുപ്പും ആശങ്കയിലാണ്. നിപ വൈറസിനെ അതിജീവിച്ച രണ്ടുപേര്‍ മാസങ്ങളോളമായി ഇപ്പോഴും കോമയില്‍ തുടരുന്നതില്‍ ആരോഗ്യവിദഗ്ധര്‍ ആശങ്കാകുലരാണ്. നിപ വൈറസ് ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഈ ജീവിതങ്ങള്‍ വ്യക്തമാക്കുന്നത്. 2023 ഓഗസ്റ്റിലും 2025 മേയിലുമാണ് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ രോഗം സ്ഥിരീകരിച്ചത്. മലപ്പുറം, പാലക്കാട് ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ജനം ഭീതിയിലാണ്.

നിപ ബാധയുടെ ജീവിക്കുന്ന രക്തസാക്ഷിയായി കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവര്‍ത്തകനായ മംഗലാപുരം സ്വദേശിയാണ് ടിറ്റോ തോമസ്. 19 മാസമായി ഇയാള്‍ ആശുപത്രിയില്‍ കിടക്കയില്‍ അബോധാവസ്ഥയില്‍ തുടരുകയാണ്. നിപ പരിശോധനയില്‍ ഫലം നെഗറ്റീവായപ്പോള്‍ വൈറസിനെ അതിജീവിക്കാനായി എന്നാണ് കരുതിയതെന്ന് സഹോദരന്‍ പറയുന്നു. എന്നാല്‍ 19 മാസമായി തന്റെ സഹോദരന്‍ കണ്ണു തുറന്നിട്ടില്ല. എപ്പോഴെങ്കിലും അവന്‍ ഉണരുമോയെന്ന് ടിറ്റോയുടെ സഹോദരന്‍ ചോദിക്കുന്നു.

ആശുപത്രിയില്‍ കടുത്ത പനിയുമായി എത്തിയ രോഗിയെ പരിചരിക്കുന്നതിനിടെയാണ് ടിറ്റോയ്ക്ക് നിപ ബാധിതയുണ്ടായത്. പനിയുമായി എത്തിയ രോഗി മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അയാള്‍ക്ക് നിപ സ്ഥിരീകരിച്ചിരുന്നു. രോഗമുക്തി നേടി വീട്ടില്‍ എത്തിയ ടിറ്റോയ്ക്ക് പനിയും തലവേദനയുമല്ലാതെ മറ്റ് ഗുരുതുരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സഹോദരന്‍ ഷിജോ പറയുന്നു. എന്നാല്‍ അതിനുശേഷമുള്ള അവസ്ഥ തങ്ങളുടെ ജീവീതം പൂര്‍ണമായി മാറ്റിമറച്ചു. സോഹദരന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് കാണാനുള്ള കാത്തിരിപ്പ് തുടരുകയാണെന്നും ഷിജോ പറയുന്നു.

കോമയില്‍ തുടരുന്ന മറ്റൊരാള്‍ പേര് വെളിപ്പെടുത്താത്ത 42കാരിയാണ് പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. നിപ പ്രോട്ടോകോള്‍ അനുസരിച്ചുള്ള രണ്ട് ഡോസ് മോണോക്ലോണല്‍ ആന്റി ബോഡികള്‍ നല്‍കിയിട്ടും അവരുടെ അവസ്ഥ കോമയില്‍ തുടരുകയാണ്.

നിപ വൈറസ് സാന്നിധ്യം ഇരുവരിലും സജീവമല്ലെങ്കിലും തലച്ചോറിനും നാഡിവ്യവസ്ഥയ്ക്കും വരുത്തിയ നാശനഷ്ടങ്ങള്‍ കാരണം ഇനിയും ഇവര്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വലുതായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തലച്ചോറിന്റെ ചിലഭാഗങ്ങളിലുണ്ടായ രക്തസ്രാവമാകാം കോമയിലേക്ക് നയിച്ചതെന്നാണ് കോഴിക്കോടെ ന്യൂറോളജിസ്റ്റായ ഡോ. പ്രിയ മേനോന്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക