Image

കേരളത്തിന്റെ പുത്രി മധ്യപ്രദേശിന്റെ വളർത്തുപുത്രി ; ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആനയായ 'വത്സല' ഓർമയായി

Published on 09 July, 2025
കേരളത്തിന്റെ പുത്രി മധ്യപ്രദേശിന്റെ വളർത്തുപുത്രി ; ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആനയായ 'വത്സല' ഓർമയായി

ഭോപ്പാല്‍: ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആനയായ 'വത്സല' ചെരിഞ്ഞു. പന്ന ടൈഗര്‍ റിസര്‍വിലാണ് ഉണ്ടായിരുന്നത്. കേരളത്തില്‍ നിന്നാണ് വത്സല മധ്യപ്രദേശിലെ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയത്.

ആന്തരിക അവയങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ആന. പന്നയിലെ ഏറ്റവും പ്രായം കൂടിയതും എല്ലാവര്‍ക്കും പ്രിയപ്പെട്ടതുമായ ആന ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു.

വനം ജീവനക്കാരുടേയും വന്യജീവി സ്‌നേഹികളുടേയും ഇടയില്‍ 'ദാദി മാ' എന്നും 'നാനി മാ' എന്നും വിളിപ്പേരുണ്ടായിരുന്ന ആനയ്ക്ക് 100ന് മുകളില്‍ പ്രായമുണ്ടായിരുന്നു.

കേരളത്തിലെ നിലമ്പൂരിലാണ് വത്സലയുടെ ജനനം. ആദ്യ കാലങ്ങളില്‍ തടി പിടിക്കാനാണ് വത്സലയെ ഉപയോഗിച്ചിരുന്നത്. 1971ല്‍ മധ്യപ്രദേശിലെ ഹോഷംഗാബാദിലേയ്ക്ക് കൊണ്ടു വരികയും പിന്നീട് 1993ല്‍ പന്ന ടൈഗര്‍ റിസര്‍വിലേയ്ക്ക് മാറ്റുകയുമായിരുന്നു. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ആനയായിരുന്നു വത്സല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക