അഹമ്മദാബാദ്: മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലം തകര്‍ന്നു വീണു. ഇന്ന് രാവിലെയാണ് സംഭവം. നാല് വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേയ്ക്ക് വീണു. മൂന്ന് പേര്‍ മരിച്ചു. നദിയില്‍ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തി.
മൂന്നു പേരെ രക്ഷപ്പെടുത്തി. പദ്ര താലൂക്കിലെ മുജ്പുറിന് സമീപമാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. സൂയിസൈഡ് പോയിന്റ് എന്ന രീതിയില്‍ ഈ പാലം പ്രശസ്തമാണ്. പാലം തകര്‍ന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അന്‍ക്‌ലേശ്വര്‍ എന്നിവിടങ്ങളുമായി പ്രദേശത്തിനുള്ള ബന്ധം മുറിഞ്ഞു.
രണ്ട് ട്രക്കുകളും ഒരു പിക്കപ്പ് വാനും നദിയില്‍ വീണതില്‍ ഉണ്ട്. അപകടം നടക്കുമ്പോള്‍ പാലത്തില്‍ നല്ല രീതിയില്‍ ട്രാഫിക് ഉണ്ടായിരുന്നു.