ടെക്സസിൽ ദുരന്തം വിതച്ച ജൂലൈ 4 ലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി , കാറ്റർപിലർ ഫൗണ്ടേഷൻ 250,000 ഡോളർ സംഭാവന നൽകി. സാൻ അന്റോണിയോ ബെക്സർ കൗണ്ടിയിലെ യുണൈറ്റഡ് വേയ്ക്കും ടെക്സസ് ഹിൽ കൺട്രിയിലെ കമ്മ്യൂണിറ്റി ഫൗണ്ടേഷനുമായാണ് സംഭാവന.
കെർ കൗണ്ടിയിലെയും പരിസരപ്രദേശങ്ങളിലെയും അടിയന്തര ആവശ്യങ്ങൾക്കും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിനായാണിത് .
കാറ്റർപിലർ ഇൻകോർപറേറ്റഡിൻ്റെ (NYSE: CAT) ജീവകാരുണ്യ സ്ഥാപനമായ കാറ്റർപിലർ ഫൗണ്ടേഷൻ, കാറ്റർപിലർ ജീവനക്കാർ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന സമൂഹങ്ങൾക്ക് വലിയ പിന്തുണ നൽകാറുണ്ട് . 1952-ൽ സ്ഥാപിതമായതു മുതൽ, ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ ഫൗണ്ടേഷൻ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.