Image

വെര്‍ജീനിയയിലെ ആത്മീയ കേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ കാണാതായ നാല് ഇന്ത്യന്‍ വംശജരെ മരിച്ച നിലയില്‍ കണ്ടെത്തി

Published on 03 August, 2025
വെര്‍ജീനിയയിലെ ആത്മീയ കേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ കാണാതായ നാല് ഇന്ത്യന്‍ വംശജരെ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂയോര്‍ക്ക്: വെസ്റ്റ് വെര്‍ജീനിയയിലെ ആത്മീയ കേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ കാണാതായ ന്യൂയോര്‍ക്കില്‍ നിന്നുള്ള  നാല് ഇന്ത്യന്‍ വംശജരെ മരിച്ച നിലയില്‍ കണ്ടെത്തി. ആശ ദിവാന്‍ (85), കിഷോര്‍ ദിവാന്‍ (89), ശൈലേഷ് ദിവാന്‍ (86), ഗീത ദിവാന്‍ (84) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി യുഎസ് പ്രാദേശിക സമയം രാത്രി ഒമ്പതരയോടെ ബിഗ് വീലിങ് ക്രീക്ക് റോഡിലെ കുത്തനെയുള്ള പാറക്കെട്ടില്‍ നിന്ന് വീണ് മരിച്ചതാകാമെന്ന് സംശയിക്കുന്നു. ഇവര്‍ സഞ്ചരിച്ചരിക്കുന്ന  വാഹനത്തെയും അരകടത്തില്‍ പെട്ട നിലയില്‍ കണ്ടെത്തി.

ജൂലൈ 29ന് പെന്‍സില്‍വാനിയയിലെ ബര്‍ഗര്‍ കിങ് ഔട്ട്ലെറ്റിലാണ് ഇവരെ അവസാനമായി കണ്ടത്. ബര്‍ഗര്‍ കിങ് ഔട്ട്ലെറ്റില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നാലു പേരില്‍ രണ്ടു പേര്‍ ഔട്ട്‌ലെറ്റിനുള്ളിലേക്കു പ്രവേശിക്കുന്നത് കാണാം. ഇവരുടെ അവസാനത്തെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടും ഔട്ട്‌ലെറ്റിലാണ് നടത്തിയത്. ഇവരെ കാണാതായ ശേഷം വിവിധ സംഘടനകളുടെ അടക്കം നേതൃത്വത്തില്‍ വലിയ തിരച്ചിലാണ് നടന്നത്.

വെസ്റ്റ് വെര്‍ജീനിയിലെ ഇസ്‌കോണ്‍ ക്ഷേത്രമായ ഭുപാദ പാലസ് ഓഫ് ഗോള്‍ഡിലേക്കായിരുന്നു ഇവരുടെ യാത്ര. എന്നാല്‍ ഇവര്‍ ഇവിടെ എത്തിച്ചേര്‍ന്നില്ല. ഇതിനു പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക