റിയാദ് താളമേളങ്ങളുടെ മാസ്‌മരിക പ്രപഞ്ചം തീര്‍ത്ത് കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി റിയാദിലെ സാംസ്കാരിക പരിപാടികളിലും മറ്റു ആഘോഷ പരിപാടികളിലും വാദ്യകലയില്‍ വിസ്മയം തീര്‍ക്കുന്നു ബീറ്റ്‌സ് ഓഫ് റിയാദ്. മെഗാ ഷോ “ഡാൻസ് വിത്ത് ബീറ്റ്‌സ്” എന്ന പേരിൽ, ആഘോഷ രാവ് സംഘടിപ്പിച്ചു മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനം സാമുഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു
ബീറ്റ്‌സ് ഓഫ് റിയാദിന്റെ ആശാൻ മഹേഷ് ജയ് അധ്യക്ഷത വഹിച്ചു മാധ്യമ പ്രവര്‍ത്തകന്‍ ജയൻ കൊടുങ്ങല്ലൂർ (മീഡിയ ഫോറം ജനറല്‍ സെക്രട്ടറി), റഹ്‌മാൻ മുനമ്പത്ത് (ഫോർക്ക), ജൂബി ലൂക്കോസ് (എറണാകുളം ജില്ലാ അസോസിയേഷൻ), കുഞ്ഞുമുഹമ്മദ് (പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ), സിയാദ് (ചാക്കോച്ചൻ ലവേഴ്സ് അസോസിയേഷൻ), രാജേന്ദ്രൻ നായർ (റിയ അസോസിയേഷൻ), ബാബു പട്ടാമ്പി (സ്നേഹതീരം അസോസിയേഷൻ), എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ബീറ്റ്‌സ് ഓഫ് റിയാദ് തുടക്കകാലങ്ങളിൽ താങ്ങും തണലുമായി പ്രവര്‍ത്തിച്ച കബീർ പട്ടാമ്പിയെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് ചെണ്ടമേളം ടീമിലെ മുതിര്‍ന്ന അംഗങ്ങളായ ഫൈസൽ മൂസ , മുജീബ് റഹ്‌മാൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ടീമിലെ തുടക്ക കാലം മുതലുള്ള സ്ത്രീകളുടെ അഭിമാനമായ നര്‍ത്തകിയുമായ കൃഷ്ണേന്തുവിനെ ഓര്‍മഫലകം നൽകി ആദരിച്ചു.
പ്രോഗ്രാം കൺവീനർ മഹേഷ് ജയ്ന്റെ നേതൃത്വത്തില്‍ നടന്ന സംഗീത കലാ വിരുന്നിൽ റിയാദിൽ നിന്നുള്ള ഗായകരായ മുത്തലിബ് കാലിക്കറ്റ്, ജോയ്സ് മറിയ, സുഹൈബ്, സിയാദ് ആബിദ്, നൗഫൽ കോട്ടയം, ഖലീൽ തൃശൂർ, അജിത് കാലിക്കറ്റ് , ജാസ്മിൻ, ഷോളി കിരൺ,സലാം പെരുമ്പാവൂർ എന്നിവർ ഗാനങ്ങള്‍ ആലപിച്ചു
റിയാദിലെ പ്രശസ്‌ത ഡാൻസ് ടീച്ചർ സ്വാതി (ആരവി നിർത്തവിദ്യാലയം), ഡാൻസ് ടീമായ ചിലങ്ക എന്നീ കൃഷ്‌ണേന്ദു എന്നിവരുടെ നൃത്ത നൃത്ത്യങ്ങളും ചടങ്ങിന് കൊഴുപ്പേകി. തുടര്‍ന്ന് ബീറ്റ്‌സ് ഓഫ് റിയാദിന്റെ ശിങ്കാരിമേളവും, നാസിക്‌ധോലും കാണികളെ ഹരം കൊള്ളിച്ചു. ടീം അംഗം രാജേഷ്അ വതരിപ്പിച്ചു ഇടക്ക എന്ന കലാരൂപം കാണികളുടെ കയ്യടി ഏറ്റുവാങ്ങി. സൗദിയിൽ ആദ്യമായി ഡിജെ ഫ്യൂഷൻ വിത്ത് ചെണ്ട മേളം പരിപാടിക്ക് മികവേകി
മഹേഷ് ജയ് , രാജീവ് പണിക്കർ, മുജീബ് , ഫൈസൽ, ലിൻസൺ , കൃഷ്‌ണേന്ദു, അനു, സഹൽ, പ്രശാന്ത്, ഭാവദാസൻ, അനിത്, സൽമാൻ , ജോൺ ,ഷൈനി , ഷിജിൻ , സതീഷ് , ജോർജ് , ഷൈബി , മോനിഷ , മിഥുൻ , ബാദുഷ , വിഷ്ണു , ശ്യാം , രാജേഷ് , ആന്റണി, ശ്രീജിത്ത് എന്നിവരെ മെഡലും ട്രോഫിയും നൽകി ചടങ്ങില്‍ ആദരിച്ചു ഷിജു കോട്ടങ്ങല്‍, രാഗേന്തു എന്നിവര്‍ അവതാരകരായിരുന്നു, റിയാദ് ടുഡേയിസ് ടീം, മജീദ് ചെമ്മാട് തുടങ്ങി റിയാദിലെ കലാസാംസ്കാരിക രംഗത്തെ നിരവധി പേര്‍ സന്നിഹിതരായിരുന്നു