Image

പാട്ടിന്റെപൂക്കാലം ; ബി.അരുന്ധതി : വിനോദ് കട്ടച്ചിറ

Published on 14 August, 2025
പാട്ടിന്റെപൂക്കാലം ; ബി.അരുന്ധതി : വിനോദ് കട്ടച്ചിറ

ആരോഹണത്തിൽതുടങ്ങി ആരോഹണത്തിൽത്തന്നെ

അവസാനിക്കുന്നൊരുപാട്ടുണ്ട്മ ലയാളസിനിമയിൽ.

“രാക്കുയിലിൻ രാഗസദസ്സിൽ” എന്നചിത്രത്തിനുവേണ്ടി എസ്.രമേശൻനായരെഴുതി

എം.ജി.രാധാകൃഷ്ണൻ ഈണമിട്ടഗാനം.

"എത്രപൂക്കാലമിനി എത്രമധുമാസമതിലെത്രനവരാത്രികളിലമ്മേ...."

ഷണ്മുഖപ്രിയരാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനംപാടാനുള്ളനിയോഗംലഭിച്ചത്

പിന്നണിഗായിക ബി.അരുന്ധതിയ്ക്കായിരുന്നു.

ശ്വാസമടക്കിപ്പാടേണ്ടൊരുഗാനമാണ്.ഗായിക അരുന്ധതിയുടെ ആലാപനത്തിലൂടെ

ലക്ഷക്കണക്കിന് സംഗീതാസ്വാദകരുടെ ഹൃദയത്തിലേക്കാണ്

നിലയ്ക്കാത്ത പൂക്കാലവും, മായാത്തമധുമാസവുമായി

ഈഗാനം ചേക്കേറിനിന്നത്.

കേൾവിക്കാരിൽ ഒരേസമയം കൗതുകവും വിസ്മയവും ജനിപ്പിക്കുന്നപാട്ടായിരുന്നത്.

ലളിതഗാനങ്ങളിലൂടെയും, സിനിമാഗാനങ്ങളിലൂടെയും

ഗായിക അരുന്ധതിയുടെ സ്വരം മലയാളി മനസ്സുകളിൽ

ഒരു ഗൃഹാതുരത്വം തന്നെ സൃഷിച്ചിരുന്നു.

അടയാളമിട്ട കുറേപ്പാട്ടുകൾ പിന്നെയും അരുന്ധതിയിൽനിന്നും നമ്മൾ കേട്ടെങ്കിലും

വർഷങ്ങളാകുന്നു, പുതിയ പാട്ടുകളിലൊന്നും ഈസ്വരം കേൾക്കാതായിട്ട്.

ഗായികഅരുന്ധതി സംഗീത ലോകത്തുനിന്നും

താൽക്കാലികമായൊരു ഇടവേളയെടുത്തിരിക്കുകയാണോ?

നാളുകളായി ഓരോ സംഗീതപ്രേമിയും സ്വയം ചോദിക്കുന്നൊരു

ചോദ്യമാണിത്. “സ്വപാനം” എന്ന ചിത്രത്തിലെ

ക്ലാസ്സിൽഗാനം “മാരസന്നിഭാകാരാ മാരകുമാരാ...”യ്ക്ക്ശേഷമാണ് സിനിമയിൽനിന്നും അരുന്ധതിയുടെസ്വരം അധികം കേൾക്കാതെയായത്.

എന്നാൽ തിരുവനന്തപുരത്തെ വീട്ടിലും,

ചെന്നെയിൽ മകളോടൊത്തും സജീവമാണിപ്പോഴും ഗായിക അരുന്ധതിയുടെ പാട്ടുജീവിതം.

അനേകം വിദ്യാർത്ഥികൾക്ക് സംഗീത ക്ലാസ്സുകൾ നടത്തി വരികയാണിപ്പോൾ

അരുന്ധതിടീച്ചർ. കുട്ടിക്കാലംമുതലേ സംഗീതമായിരുന്നു

അരുന്ധതിയുടെ ഇഷ്ടവിഷയം.

മകളുടെസംഗീതവാസന തിരിച്ചറിഞ്ഞ് അച്ഛൻ അരുന്ധതിയെ സംഗീതപഠനത്തിനയച്ചു.

സ്‌കൂൾ..കോളേജുകളിലും കലോൽസവ മത്സരങ്ങളിലുമൊക്കെ സ്ഥിരം വിജയിയായിരുന്നു അരുന്ധതി.

ഗാനമേളകളിൽ പാടാനുള്ള അനേകം ഓഫറുകൾ വന്നെങ്കിലും

വീട്ടിൽനിന്ന് അനുകൂലമായ തീരുമാനങ്ങളൊന്നും ലഭിച്ചിരുന്നില്ല.

എന്നാൽ സംഗീതക്കച്ചേരികൾക്ക് അനുമതി നൽകിയിരുന്നു.

സംഗീതസംവിധായകൻ എം.ജി.രാധാകൃഷ്ണന്റെ സംഗീതത്തിൽ

അനേകം ആകാശവാണി ലളിതഗാനങ്ങൾ പാടിയിട്ടുണ്ട്

ആകാശവാണി ഗ്രേഡ്ആർട്ടിസ്റ്റ്കൂടിയായ അരുന്ധതിടീച്ചർ.

സിനിമകളിൽ വളരെക്കുറച്ച്ഗാനങ്ങൾ മാത്രമേ അരുന്ധതിടീച്ചർ പാടിയിട്ടുള്ളൂ.

അവസരങ്ങൾ കൈവന്നിട്ടും പാടുവാൻഭാഗ്യമില്ലാതെപോവുകയായിരുന്നു

പലപ്പോഴും. അച്ഛന്റെ കർശനനിയന്ത്രണങ്ങൾ തന്നെയായിരുന്നു അതിന്റെ പിന്നിൽ.

സംഗീതവാസനയെ അച്ഛൻ പ്രോത്സാഹിപ്പിക്കുമായിരുന്നെങ്കിലും സംഗീതക്കച്ചേരികളിലും

മറ്റും പാടുന്നതിനോടായിരുന്നു അച്ഛന്റെ താല്പര്യം. "എത്രപൂക്കാലം..." എന്നഗാനം സൂപ്പർഹിറ്റായതോടെ സിനിമയിൽ നിന്നും അനേകംഓഫറുകൾ വന്നെങ്കിലും അച്ഛന്റെഎതിർപ്പ് കാരണം അവയെല്ലാം നിരാകരിക്കുകയായിരുന്നു.

വിവാഹശേഷം ഭർത്താവ് ഹരിഹരനും കുടുംബവും

അരുന്ധതിയ്ക്ക്പാടുവാൻ പൂർണ്ണ പിന്തുണ നൽകിയെങ്കിലും കുറേക്കാലം സിനിമയിൽനിന്നും വിട്ടുനിന്നത് തിരിച്ചടിയുമായി.

കൊല്ലം എസ്.എൻ.വനിതാകോളേജിലെ സംഗീതാദ്ധ്യാപികയായിരുന്ന

അരുന്ധതിടീച്ചറുടെ ശിക്ഷണത്തിൽ പഠിച്ച

അനേകംവിദ്യാർത്ഥികൾ പിന്നീട് അറിയപ്പെടുന്ന ഗായകരായി.

മികച്ചഗായികയ്ക്കുള്ള സംസ്ഥാനപുരസ്‌കാരം,

കേരളസംഗീതനാടക അക്കാഡമി പുരസ്‌കാരം,

തുളസീവന പുരസ്‌കാരം അങ്ങനെ നിരവധി അവാർഡ്കൾ അരുന്ധതിടീച്ചർക്ക് ലഭിച്ചിട്ടുണ്ട്.

1982ൽ “നവംബറിന്റെനഷ്ടം” എന്ന ചിത്രത്തിലൂടെയാണ്ബിഅരുന്ധതി സിനിമയിലരങ്ങേറിയത്.

"മേടപ്പൊന്നണിയും ചിങ്ങപ്പൂക്കണിയായ്...."

(ദേവാസുരം)

"അലർശരപരിതാപം...."

(സ്വാതിതിരുനാൾ)

"മഞ്ഞിൻവിലോലമാം...."

(ഉത്തരം)

"യാത്രയായ് വെയിലൊളി....."

(ആയിരപ്പറ)

"സ്വപ്നമാലിനി തീരത്തുണ്ടോരു...."

(ദേവദാസ്)

"വള്ളിത്തിരുമണം....."

(രാക്കുയിലിൻ രാഗസദസ്സിൽ)

"കിളിയേകിളിയേ കിളിമകളെ...."

(ധീംതരികിടതോം)

തുടങ്ങിയ

ഒരുപിടി ഹിറ്റ്ഗാനങ്ങൾ ബി.അരുന്ധതി പാടിവച്ചെങ്കിലും കൈവന്ന പാട്ടവസരങ്ങൾ

പലതും കൈവിടേണ്ടിവന്നതിലുള്ള വിഷമം

അവരുടെമനസ്സിനുള്ളിൽ എന്നും നിഴലിച്ചുനിൽക്കും.

തനിക്ക് സാധിയ്ക്കാതെപോയത് മക്കളിലൂടെ നിറവേറ്റിയെടുത്ത്

മനസ്സുനിറഞ്ഞ സന്തോഷത്തിലാണിപ്പോൾ ഗായിക അരുന്ധതിടീച്ചർ.

മകൾ ചാരുവും മകൻ ശ്രീകാന്തും അറിയപ്പെടുന്ന ഗായകരാണിപ്പോൾ.

അവരുടെവളർച്ചയിലാണ് അവരിപ്പോൾ ആത്മസംതൃപ്തി നേടുന്നത്.

എത്രപൂക്കാലമെന്ന ഒരൊറ്റപ്പാട്ടിന്റെ മേൽവിലാസംമാത്രംമതിഅരുന്ധതിയെന്ന ഗായികയെ

മലയാളമെന്നും ഓർത്തിരിക്കാൻ.

ആശംസകൾ നേരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക