Image

'കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ല’; വീണ്ടും കൊലവിളിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

Published on 14 August, 2025
'കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ല’; വീണ്ടും കൊലവിളിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

പാലക്കാട്: വീണ്ടും കൊലവിളിയുമായി പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. തനിക്കെതിരെ നിൽക്കുന്നത് ആരെന്ന് അറിഞ്ഞാൽ അവരെ ഇല്ലാതാക്കും. കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ചെന്താമരയുടെ പ്രതികരണം. നെന്മാറ കേസിലെ വിചാരണ നടപടികൾ തുടങ്ങിയിരുന്നു.

ജനുവരി 27നായിരുന്നു പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ മീനാക്ഷി എന്നിവരെ ചെന്താമര വെട്ടിക്കൊന്നത്. വീടിനുമുന്നിലിട്ടാണ്‌ ഇരുവരെയും കൊലപ്പെടുത്തിയത്‌. സുധാകരനെ ആക്രമിക്കുന്ന ശബ്‌ദംകേട്ട്‌ ഓടിവന്ന ലക്ഷ്‌മിയെയും വെട്ടുകയായിരുന്നു. സുധാകരൻ സംഭവസ്ഥലത്തും ലക്ഷ്‌മി സ്വകാര്യ ആശുപത്രിയിലുമാണ്‌ മരിച്ചത്‌.

2019 ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്‌. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇത് ആരോപിച്ചായിരുന്നു സജിതയെ ഇയാൾ കൊലപ്പെടുത്തിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക