Image

ചാനൽ പോരാട്ടത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്

Published on 14 August, 2025
ചാനൽ പോരാട്ടത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്

വാര്‍ത്താ ചാനലുകളുടെ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്. റേറ്റിംഗ് കണക്കാക്കുന്ന ബാര്‍ക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) റേറ്റിംഗിലെ 31-ാമത്തെ ആഴ്ചയിലാണ് ഏഷ്യാനെറ്റ് ആധിപത്യം നിലനിര്‍ത്തിയത്.  ആഗസ്റ്റ് പതിനാലിന് പുറത്തിറങ്ങിയ ഏറ്റവും പുതിയ ബാർക്ക് റേറ്റിങ്ങിൽ 96.27 പോയിന്റോടെ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിർത്തി. 79.37 പോയിന്റോടെ റിപ്പോർട്ടർ ചാനൽ   രണ്ടാം സ്ഥാനത്തും 71 പോയിന്റോടെ 24 ന്യൂസ് മൂന്നാം സ്ഥാനത്തുമാണ്.

മാതൃഭൂമി ന്യൂസ്, മനോരമ ന്യൂസ് എന്നിവയാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.

അതേസമയം അച്ചടി മാധ്യമങ്ങളിലെ ആദ്യ രണ്ട് സ്ഥാനക്കാരായ മനോരമയ്ക്കും മാതൃഭൂമിക്കും ചാനല്‍ റേറ്റിംഗില്‍ പോയന്റ് വളരെ കുറവാണ്. നാലാം സ്ഥാനത്തുള്ള മാതൃഭൂമിയ്ക്ക് 42 പോയന്റും മനോരമയ്ക്ക് 37 പോയന്റും ആണ് ഉള്ളത്. ആറാം സ്ഥാനത്തുള്ള ന്യൂസ് 24*7 ന് 27 പോയന്റ് ആണ് ഉള്ളത്. കൈരളി ന്യൂസ് ഏഴാം സ്ഥാനത്താണ്. 17 പോയന്റാണ് ഉള്ളത്. 15 പോയന്റോടെ ന്യൂസ് 18 കേരളം എട്ടാം സ്ഥാനത്തും 9 പോയന്റുള്ള മീഡിയ വണ്‍ ടിവി ഒമ്പതാം സ്ഥാനത്തുമാണ്. 

കഴിഞ്ഞ ആഴ്ചത്തെ പോയന്റില്‍ നിന്ന് ഒരു പോയന്റ് മാത്രമാണ് ഇത്തവണ ഏഷ്യാനെറ്റിന് വര്‍ധിപ്പിക്കാനായത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക