Image

കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ മരണം 60 ആയി; നൂറിലേറെപേരെ കാണാനില്ല

Published on 15 August, 2025
കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ മരണം 60 ആയി; നൂറിലേറെപേരെ  കാണാനില്ല

ശ്രീന​ഗർ: ജമ്മുകശ്മീരിലെ കിഷ്ത്വാറിലെ ചഷോതി ​ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തിൽ മരണം 60 ആയി. നൂറിലേറെപ്പേരെ കാണാതായെന്നും വിവരം. പ്രദേശത്ത് സൈന്യവും ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടസമയത്ത് പ്രദേശത്ത് ആയിരത്തിൽ അധികം ആളുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.

മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെ ചഷോതി ​ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. ചെളിയിലും മണ്ണിലും മറ്റ് അവശിഷ്ടങ്ങളിലും കുടുങ്ങിക്കിടന്ന 167 പേരെ ഇന്നലെ രക്ഷാപ്രവ‍ർത്തകർ രക്ഷപ്പെടുത്തി.

ഇവരിൽ 38 പേരുടെ ആരോ​ഗ്യനില ​ഗുരുതരമാണ്. ഹിമാലയത്തിലെ   മാതാ ചാന്ദിനിയിലേക്ക് വാഹനം എത്തുന്ന അവസാനത്തെ ​ഗ്രാമമാണ് ചഷോതി. ഇവിടെ നിന്ന് മച്ചൈൽ മാത യാത്ര ആരംഭിക്കും. മേഘവിസ്ഫോടനവും മിന്നൽ പ്രളയവും ഉണ്ടായ സാഹചര്യത്തിൽ എല്ലാ വർഷവും നടത്തുന്ന യാത്ര റദ്ദാക്കിയിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക