Image

ജിഎസ്ടി നിരക്കുകളിൽ മാറ്റം വരും: യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതി, സ്വകാര്യമേഖലയിൽ ജോലിനേടുന്നവർക്ക് 15,000 രൂപ; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

Published on 15 August, 2025
ജിഎസ്ടി നിരക്കുകളിൽ മാറ്റം വരും: യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതി, സ്വകാര്യമേഖലയിൽ ജോലിനേടുന്നവർക്ക് 15,000 രൂപ; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിഎസ്ടി സംവിധാനത്തിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. 

നികുതി നിരക്കുകൾ ഗണ്യമായി കുറച്ച്, പുതിയ തലമുറ നികുതി സംവിധാനം ഈ ദീപാവലിക്ക് നടപ്പിലാക്കുമെന്നും, ഇത് കേന്ദ്ര സർക്കാരിൻ്റെ വലിയൊരു ദീപാവലി സമ്മാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. "ഈ ദീപാവലിക്ക് ഞാൻ ഒരു വലിയ സമ്മാനം നൽകാൻ പോകുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഞങ്ങൾ ഒരു പ്രധാന ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കുകയും നികുതി ലളിതമാക്കുകയും ചെയ്തു. ഇപ്പോൾ, അതിലൊരു മാറ്റം വരുത്താനുള്ള സമയമായി. ഞങ്ങൾ അതിനെക്കുറിച്ച് പഠിച്ചു, സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചു, ഒരു 'പുതിയ തലമുറ ജിഎസ്ടി പരിഷ്കരണം' അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്," ചെങ്കോട്ടയിൽ നിന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

സാധാരണക്കാര്‍ നല്‍കേണ്ട നികുതി ഗണ്യമായി കുറയും. ഇത് ചെറുകിട വ്യവസായങ്ങള്‍ക്കും ഉപകാരപ്രദമാകും. നിത്യോപയോഗ സാധനങ്ങളുടെ വിലകുറയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോസ്ഗര്‍ യോജന എന്നാണ് പദ്ധതിയുടെ പേര്. ഈ പദ്ധതിയനുസരിച്ച് സ്വകാര്യമേഖലയില്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന യുവാക്കള്‍ക്ക് സര്‍ക്കാരില്‍നിന്ന് 15,000 രൂപ ലഭിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കുമെന്നും ഈ പദ്ധതിയിലൂടെ ഏകദേശം 3.5 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക