ന്യൂഡല്‍ഹി ; സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ ആര്‍എസ്എസിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര് എസ് എസ് ലോകത്തിലെ ഏറ്റവും വലിയ എന്‍ജിഒ ആണെന്ന് മോദി പറയുന്നു. രാഷ്ട്ര നിര്‍മാണത്തില്‍ ആര്‍എസ്എസ് എപ്പോഴും പങ്കാളിയായി.
ഇന്ത്യയുടെ സേവനത്തിനായി സമര്‍പ്പിതമായ സംഘടനയായ ആര്‍എസ്എസ് ലോകത്തിലെ ഏറ്റവും വലിയ എന്‍ജിഒയാണ്. രാഷ്ട്ര നിര്‍മ്മാണം എന്ന ദൃഢനിശ്ചയത്തോടെ, സ്വയംസേവകര്‍ നമ്മുടെ മാതൃരാജ്യത്തിന്റെ ക്ഷേമത്തിനായി അവരുടെ ജീവിതം സമര്‍പ്പിച്ചു .ആര്‍എസ്എസിന്റെ ചരിത്രത്തില്‍ താന്‍ അഭിമാനിക്കുന്നതായും നരേന്ദ്ര മോദി പറഞ്ഞു.