കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ഇന്ത്യയുടെ 79 ആം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ കെ. പി. എ ആസ്ഥാനത്തു വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് ദേശീയ പതാക ഉയര്‍ത്തി . വൈകുന്നേരം കെ . പി . എ കലാ-സാഹിത്യ വിഭാഗം സൃഷ്ടിയുടെയും , ചില്‍ഡ്രന്‍സ് പാര്‍്‌ലമെന്റിന്റെയും നേതൃത്വത്തില്‍ കെ. പി. എ ഹാളില്‍ നടന്ന വിപുലമായ ആഘോഷം സംഘടിപ്പിച്ചിരുന്നു. സൃഷ്ടി ജനറല്‍ കണ്‍വീനര്‍ ജഗത് കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കെ. പി. എ ജനറല്‍ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍ അധ്യക്ഷനായിരുന്നു. കെ. പി എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് ഉത്ഘാടനം നിര്‍വഹിച്ചു.
മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കര മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. കെ. പി. എ. ട്രെഷറര്‍ മനോജ് ജമാല്‍, സെക്രെട്ടറിമാരായ അനില്‍കുമാര്‍ , രജീഷ് പട്ടാഴി, ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് സ്പീക്കര്‍ റെമിഷ പി ലാല്‍, കെ. പി. എ സിംഫണി കണ്‍വീനര്‍ സ്മിതീഷ്, ഡാന്‍സ് കണ്‍വീനര്‍ ബിജു ആര്‍ പിള്ള എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് കോ - ഓര്‍ഡിനേറ്റര്‍ ജോസ് മങ്ങാട് നന്ദി അറിയിച്ചു. തുടര്‍ന്ന് കെ. പി എ സിംഫണി അംഗങ്ങളുടെ ഗാനവിരുന്നും, ചില്‍ഡ്രന്‍സ് പാര്‍ലമെന്റ്, സൃഷ്ടി കലാകാരന്‍മാര്‍ അവതരിപ്പിച്ച വിവിധ നൃത്ത നൃത്യങ്ങളും, ദേശഭക്തി ഗാനങ്ങളും, പ്രസംഗങ്ങളും ആഘോഷപരിപാടികള്‍ക്ക് മിഴിവേകി. കെ. പി. എ സിംഫണി സിംഗേഴ്‌സ് കോ - ഓര്‍ഡിനേറ്റര്‍ ഷഹീന്‍ മഞ്ഞപ്പാറ, റാഫി പരവൂര്‍, അജിത് പി, ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് അംഗങ്ങളായ ദേവിക അനില്‍, അമൃതശ്രീ ബിജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.