മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് രക്തദാന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന കൊല്ലം പ്രവാസി അസോസിയേഷന് ബഹ്റൈന്‍ ഡിഫെന്‍സ് ഫോഴ്സ് - റോയല്‍ മെഡിക്കല്‍ സര്‍വീസസിന്റെ (RMS) ബഹുമതി ലഭിച്ചു. 'സ്നേഹസ്പര്‍ശം' എന്ന പേരില്‍ ഇരുപതോളം ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകളടക്കം നിരവധി ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന അസോസിയേഷനെ ആദരിച്ച ആര്‍.എം.എസ് ബ്ലഡ് ഡോണര്‍ റെക്കഗ്‌നിഷന്‍ ഡേ എന്ന ചടങ്ങ് ഏറെ ശ്രദ്ധേയമായി.
ബഹ്റൈന്‍ റോയല്‍ മെഡിക്കല്‍ സര്‍വീസസ് കമാന്‍ഡറായ ബ്രിഗേഡിയര്‍ ജനറല്‍ ഡോക്ടര്‍ ഷെയ്ഖ് ഫഗത് ബിന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയില്‍ നിന്ന് അസോസിയേഷന് വേണ്ടി ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍ ആദരവ് ഏറ്റുവാങ്ങി.
സാമൂഹ്യ പ്രതിബദ്ധതയുടെയും സേവനത്തിന്റെയും പ്രതീകമായി ലഭിച്ച ഈ അംഗീകാരം, അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്ന് KPA പ്രസിഡന്റ് അനോജ് മാസ്റ്റര്‍, KPA ബ്ലഡ് ഡൊണേഷന്‍ കണ്‍വീനര്‍മാരായ പ്രമോദ് വി.എം, നവാസ് ജലാലുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.
രക്തദാനം ഒരു സംസ്‌കാരമായി വളര്‍ത്താന്‍ അസോസിയേഷന്‍ ഇനിയും മുന്‍പന്തിയിലുണ്ടാകുമെന്നും അസോസിയേഷന്റെ മുഴുവന്‍ അംഗങ്ങള്‍ക്കും ഇത് അഭിമാനിക്കാവുന്ന നേട്ടമാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.