Image

നാട്ടിലേക്ക് മടങ്ങുന്ന കെപിഎ സെന്‍ട്രല്‍ കമ്മിറ്റി അംഗത്തിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ്.

Published on 18 August, 2025
നാട്ടിലേക്ക് മടങ്ങുന്ന കെപിഎ സെന്‍ട്രല്‍ കമ്മിറ്റി അംഗത്തിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ്.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെപിഎ സ്ഥാപക സെന്‍ട്രല്‍ കമ്മിറ്റി അംഗം ശ്രീ നാരായണന് കൊല്ലം പ്രവാസി അസോസിയേഷന്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ കെപിഎ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍ സ്വാഗതം ആശംസിച്ചു.

 തുടര്‍ന്ന് കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് നാരായണന് ഉപഹാരം കൈമാറി. കെപിഎ സെക്രട്ടറി ശ്രീ അനില്‍കുമാര്‍ ആശംസകള്‍ അറിയിച്ചു. കെപിഎ സ്ഥാപക പ്രസിഡന്റ് നിസാര്‍ കൊല്ലം, സ്ഥാപക ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, സ്ഥാപക വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഗുദൈബിയ ഏരിയ കോര്‍ഡിനേറ്ററായും സ്‌പോര്‍ട്‌സ് വിംഗ് കണ്‍വീനറായും അദ്ദേഹം നടത്തി വന്ന പ്രവര്‍ത്തനങ്ങളെ യോഗം പ്രത്യേകം അഭിനന്ദിച്ചു. സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ ബിജു ആര്‍ പിള്ള, ലിനീഷ് പി ആചാരി, സ്മിതേഷ്, മജു വര്‍ഗ്ഗീസ്, ജോസ് മങ്ങാട്, പ്രമോദ് വി എം എന്നിവരും ഡിസ്ട്രിക്റ്റ് കമ്മിറ്റി അംഗങ്ങളും കെപിഎ പ്രവാസ ശ്രീ ഹെഡുകളും യാത്രയയപ്പ് ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക