Image

ഫെഡറലിസത്തെ സംരക്ഷിക്കാന്‍ നാം ജാഗരൂകരാകണം: നവയുഗം

Published on 18 August, 2025
ഫെഡറലിസത്തെ  സംരക്ഷിക്കാന്‍  നാം  ജാഗരൂകരാകണം:  നവയുഗം

ദമ്മാം:  ഇന്ത്യന്‍ ഫെഡറലിസത്തെ  തകര്‍ക്കാനുള്ള  യൂണിയന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ  എന്തു വില കൊടുത്തും പ്രതിരോധിക്കാന്‍  നാം തയ്യാറാകണമെന്നും, ഫെഡറലിസത്തിലേക്കുള്ള  ഏതൊരു  കടന്നുകയറ്റവും രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്നതാണെന്നും  നവയുഗം സാംസ്‌കാരികവേദി  രക്ഷാധികാരി  ദാസന്‍ രാഘവന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ  79 മത്  സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്  നവയുഗം ദമാമില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍, അല്‍ മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നൗഫല്‍  മുഖ്യപ്രഭാഷണം നടത്തി.  

ഷാജി  മതിലകം, ബിനു കുഞ്ഞ്  എന്നിവര്‍  ആശംസകള്‍ അര്‍പ്പിച്ചു. രഞ്ജിത പ്രവീണ്‍  സ്വാതന്ത്ര്യ സംരക്ഷണ  പ്രതിജ്ഞ  ചൊല്ലി കൊടുത്തു.  

തുടര്‍ന്ന്  നടന്ന 'ഫെഡറലിസം ഇന്ത്യയുടെ ആത്മാവ്'  എന്ന വിഷയത്തെ  അധികരിച്ച് നടന്ന  സെമിനാറില്‍  ജോസ് കടമ്പനാട്  വിഷയാവതരണം  നടത്തി.  


സെമിനാറില്‍  വിവിധ  സംഘടന  പ്രതിനിധികളായ  വിദ്യാധരന്‍ (നവോദയ), ഷംസുദ്ദീന്‍ ( ഒ ഐ സി സി), ഹുസൈന്‍ നിലമേല്‍ (നവയുഗം), ഹനീഫ (ഐഎംസിസി),  പ്രവീണ്‍ (കൈരളി ടിവി) മാധ്യമപ്രവര്‍ത്തകന്‍ സാജിദ്  ആറാട്ടുപുഴ  തുടങ്ങിയവര്‍  സംസാരിച്ചു. സജീഷ്  പട്ടാഴി  മോഡറേറ്റര്‍ ആയിരുന്നു.  

ചടങ്ങിന്  പ്രജി കൊല്ലം സ്വാഗതവും  നിസാം കൊല്ലം  നന്ദിയും  പറഞ്ഞു.

സംഗീത ടീച്ചറിന്റെ  ദേശഭക്തിഗാനവും, അഞ്ജുനയുടെ  ഡാന്‍സും  ചടങ്ങിന്  മിഴിവേകി.  

സ്വാതന്ത്ര്യദിനാഘോഷത്തിനും  സെമിനാറിനും വാഹിദ്  കാര്യറ, സാജന്‍  കണിയാപുരം, അരുണ്‍ ചാത്തന്നൂര്‍, ബിജു വര്‍ക്കി, മഞ്ജു അശോക്, രാജന്‍ കായംകുളം, റഷീദ് പുനലൂര്‍, വര്‍ഗീസ്, നന്ദകുമാര്‍,  തമ്പാന്‍ നടരാജന്‍,  ശ്രീകുമാര്‍ വെള്ളല്ലൂര്‍, എബിന്‍ തലവൂര്‍ തുടങ്ങിയവര്‍  നേതൃത്വം നല്‍കി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക