ജിദ്ദ: മൂന്നര പതിറ്റാണ്ടു കാലത്തെ സന്തുഷ്ട പ്രവാസം നല്‍കിയ ആത്മ സംതൃപ്തിയോടെ നാട്ടിലേക്കു മടങ്ങുന്ന കെഎംസിസി ജിദ്ദ എറണാകുളം ജില്ലാ നേതാവ് അബ്ദുല്‍ കരീം മൗലവി പല്ലാരിമംഗലത്തിന് യാത്രയയപ്പു നല്‍കി. എറണാകുളം - ജിദ്ദ കെഎംസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പു സമ്മേളനത്തിന് ജില്ലാ പ്രസിഡണ്ട് റഷീദ് ചാമക്കാടന്‍ അധ്യക്ഷത വഹിച്ചു. ജാബിര്‍ മടിയൂര്‍ സ്വാഗതവും ശാഹുല്‍ പേഴക്കപ്പിള്ളി നന്ദിയും രേഖപ്പെടുത്തി.
സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തിയ മുസ്ലിം ലീഗ് എറണാകുളം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ഇബ്രാഹിം കവലയില്‍ തന്റെ സുഹൃത്തായ അബ്ദുല്‍ കരീം മൗലവിയുമായുള്ള ബാല്യകാല ഓര്‍മ്മകള്‍ പങ്കുവെച്ചു. വിശുദ്ധ ഭൂമിയില്‍ പ്രവാസം അനുഷ്ഠിക്കാനായതും, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഹജ്ജിനെത്തുന്ന വിശ്വാസി സമൂഹത്തിന് സേവനം നല്‍കാനായതും ജീവിത സായൂജ്യം നല്‍കുന്ന ഒന്നായതില്‍ അതീവ സന്തുഷ്ടനാണെന്ന് അബ്ദുല്‍ കരീം മൗലവി വ്യക്തമാക്കി.
കെഎംസിസി ജിദ്ദാ സെന്‍ട്രല്‍കമ്മിറ്റി ഉപാധ്യക്ഷന്‍ റസാഖ് മാസ്റ്റര്‍, സെന്‍ട്രല്‍ കമ്മിറ്റി ജന.സെക്രട്ടറി വി.പി. മുസ്തഫ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍, ഷൗക്കത്ത് ഞാറക്കോടന്‍, സക്കീര്‍ നാലകത്ത്, സിറാജ് കണ്ണവം , ഇസ്ഹാഖ് പൂണ്ടോളി എന്നിവര്‍ പങ്കെടുത്തു.
കെഎംസിസി സൗദി ദേശീയ കമ്മിറ്റി സെക്രട്ടറി നാസര്‍ എടവനക്കാട്, ഉന്നതാധികാര സമിതി അംഗം നസീര്‍ വാവാക്കുഞ്ഞ്, ജുബൈല്‍ കെഎംസിസി പ്രസിഡണ്ട് ഷിബു ഇബ്രാഹിം, സൗത്ത് സോണ്‍ പ്രസിഡണ്ട് അനസ് പെരുമ്പാവൂര്‍, സെക്രട്ടറി നാസര്‍ വേലഞ്ചിറ, അഷ്‌റഫ് മൗലവി പല്ലാരിമംഗലം എന്നിവര്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു
അബ്ദുല്‍ റഷീദ് ആലുവ, സമീര്‍ ആലപ്പുഴ, ഹംസ അറക്കല്‍, മുഹമ്മദ് പല്ലാരിമംഗലം തുടങ്ങ{വര്‍ യാത്ര അയപ്പു യോഗത്തിന് നേതൃത്വം നല്‍കി.