ബിസിനസ് ആവശ്യാര്‍തഥം ബഹ്റൈനില്‍ എത്തിയ മലയാള സിനിമയിലെ പ്രശസ്ത നടനും, നിര്‍മ്മാതാവുമായ, ജനപ്രിയനായകന്‍ ദിലീപിന്, ബഹ്റൈന്‍ ലാല്‍ കെയേഴ്‌സ് സ്‌നേഹോപഹാരം കൈമാറി.
ലാല്‍ കെയേഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവര്‍ ചേര്‍ന്ന് ദിലീപിന് മൊമെന്റോ സമ്മാനിച്ചു.
പദ്മഭൂഷണ്‍ മോഹന്‍ലാലുമൊത്തുള്ള തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് വിശേഷങ്ങള്‍ ദിലീപ് ലാല്‍കെയേഴ്‌സ് ഭാരവാഹികളുമായി പങ്കുവെക്കുകയും കഴിഞ്ഞ 12 വര്‍ഷങ്ങളായി ബഹ്റൈന്‍ ലാല്‍ കെയേഴ്‌സ് നടത്തുന്ന സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ദിലീപ് അഭിനന്ദനങ്ങളും, എല്ലാ വിധ ആശംസകളും അറിയിക്കുകയും ചെയ്തു.