Image

ഡയമണ്ട് ലീഗ് അത്ലറ്റിക്‌സ് ; ഫൈനലിൽ നീരജ് ചോപ്രയ്ക്ക് വെള്ളി ; സ്വർണ്ണം കരസ്ഥമാക്കി ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍

Published on 29 August, 2025
ഡയമണ്ട് ലീഗ് അത്ലറ്റിക്‌സ് ; ഫൈനലിൽ നീരജ് ചോപ്രയ്ക്ക് വെള്ളി ; സ്വർണ്ണം കരസ്ഥമാക്കി ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍

സൂറിച്ച്: ഡയമണ്ട് ലീഗ് അത്ലറ്റിക്‌സ് ഫൈനലിലെ ജാവലിന്‍ ത്രോയില്‍ രണ്ടാം കിരീടം തേടിയിറങ്ങിയ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് വെള്ളി. ഏറ്റവും മികച്ച വ്യക്തിഗത പ്രകടനത്തോടെ ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ ചാംപ്യനായപ്പോള്‍ തന്റെ മികച്ച പ്രകടനത്തിന് അടുത്തെങ്ങുമെത്താന്‍ നീരജിനായില്ല.

ഇന്ത്യന്‍ പ്രതീക്ഷയായ നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനത്തില്‍ ഒതുങ്ങി. അഞ്ചാം റൗണ്ടുവരെ മൂന്നാംസ്ഥാനത്തായിരുന്ന നീരജ് അവസാന ത്രോയിലാണ് ട്രിനിഡാഡിന്റെ കെഷോണ്‍ വാല്‍ക്കോട്ടിനെ പിന്തള്ളി രണ്ടാംസ്ഥാനമുറപ്പിച്ചത്.

രണ്ടാമത്തെ ശ്രമത്തില്‍ 91.51 മീറ്റര്‍ എറിഞ്ഞാണ് വെബര്‍ ഒന്നാമതെത്തിയത്. ആദ്യ ശ്രമത്തിലും ജര്‍മ്മന്‍ താരം (91.37) സീസണിലെ മികച്ച ദുരം കണ്ടെത്തിയിരുന്നു. നിലവിലെ ലോക ചാമ്പ്യനായ ചോപ്ര അവസാന ശ്രമത്തിലാണ് 85.01 മീറ്റര്‍ എറിഞ്ഞ് രണ്ടാമതെത്തിയത്. ട്രിനിഡാഡാ ആന്റ് ടുബാഗൊയുടെ കെഷോണ്‍ വാല്‍ക്കോട്ടിനാണ് (84.95) മൂന്നാം സ്ഥാനം. 2022ല്‍ ഡയമണ്ട് ലീഗ് ചാംപ്യനായ നീരജ്, 2023, 24 വര്‍ഷങ്ങളില്‍ റണ്ണറപ്പായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക