തിരുവനന്തപുരം: തിരുവനന്തപുരം ബ്രഹ്മോസ് എയ്റോസ്പേസിൽ വ്യാജ ആധാർ കാർഡും ജനനസർട്ടിഫിക്കറ്റുമായി നിർമാണ ജോലിചെയ്ത ബെംഗ്ളാദേശ് സ്വദേശി പിടിയിൽ. ഗെർമി പ്രണോബ്(31) എന്ന ബെംഗ്ളാദേശ് സ്വദേശിയാണ് പേട്ട പൊലീസിന്റെ പിടിയിലായത്. പ്രനോയ് റോയ് എന്ന പേരിലായരന്നു വ്യാജ ആധാർ കാർഡും ജനന സർട്ടിഫിക്കറ്റും ഇയാൾ സംഘടിപ്പിച്ചത്.
ബെംഗാൾ അതിർത്തി വഴിയാണ് ഗെർമി പ്രണോബ് ഇന്ത്യയിലേക്ക് കടന്നതെന്ന് പൊലീസ് പറഞ്ഞു. 7000 രൂപ നൽകിയാണ് ഇയാൾ വ്യാജ ആധാർ കാർഡ് സ്വന്തമാക്കിയത്. ബ്രഹ്മോസിൽ നിർമാണ പ്രവൃത്തികളുടെ കരാർ എടുത്ത ആൾവഴിയാണ് ജോലിക്ക് കയറിയത്. വേളി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനിക്കു സമീപമുള്ള ലേബർ ക്യാംപിലായിരുന്നു ഇയാളുടെ താമസം. മിലിട്ടറി ഇന്റലിജൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിുന്നു അറസ്റ്റ്. ഇയാളുടെ പക്കൽ നിന്നും ബെംഗ്ലാദേശ് പാസ്പോർട്ടും കണ്ടെത്തി