Image

വനത്തിൽ അതിക്രമിച്ചു കയറി; തത്തേങ്ങലം കല്ലംപാറ മലയിൽ കുടുങ്ങിയ 3 യുവാക്കൾക്കെതിരെ കേസെടുത്ത് വനംവകുപ്പ്

Published on 29 August, 2025
വനത്തിൽ അതിക്രമിച്ചു കയറി; തത്തേങ്ങലം കല്ലംപാറ മലയിൽ കുടുങ്ങിയ 3 യുവാക്കൾക്കെതിരെ കേസെടുത്ത് വനംവകുപ്പ്

പാലക്കാട്: തത്തേങ്ങലം വനത്തിലെ കല്ലംപാറ മലയിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസെടുത്ത് വനംവകുപ്പ്. വനത്തിൽ അതിക്രമിച്ചു കയറിയെന്ന വകുപ്പ് ചുമത്തിയാണ് 3 യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നാട്ടുകൽ പാറപ്പുറം സ്വദേശികളായ ഇർഫാൻ, ഷമീൽ, മുർഷിദ് എന്നിവരാണ് കഴിഞ്ഞ ദിവസം വനത്തിലകപ്പെട്ടത്. വനംവകുപ്പ് ആർആർടി സംഘം എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഘം വനത്തിൽ കുടുങ്ങിയ വിവരം പുറത്തറിഞ്ഞത്. മല കയറിയ വിദ്യാർഥികൾക്ക് തിരിച്ചിറങ്ങുമ്പോൾ വഴിതെറ്റിയതാണ് കാട്ടിൽ കുടുങ്ങാൻ കാരണമായാത്. കല്ലംപാറ ഭാഗത്തു നിന്ന് മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് തെളിയിച്ച് കാണിച്ചാണ് വിദ്യാർഥികൾ സഹായം അഭ്യർഥിച്ചത്.

തുടർന്ന് വനപാലക സംഘം രാത്രി അതീവ സാഹസികമായി വനത്തിൽ തിരച്ചിൽ നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക