Image

മെറ്റയും റിലയൻസും കൈകോർക്കുന്നു; ഇന്ത്യക്കായി പുത്തൻ AI സംരംഭം; ആദ്യഘട്ടം 855 കോടി രൂപ നിക്ഷേപം

രഞ്ജിനി രാമചന്ദ്രൻ Published on 29 August, 2025
മെറ്റയും റിലയൻസും കൈകോർക്കുന്നു; ഇന്ത്യക്കായി പുത്തൻ AI സംരംഭം; ആദ്യഘട്ടം 855 കോടി രൂപ നിക്ഷേപം

ഇന്ത്യൻ വിപണിയിലും ആഗോളതലത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ മെറ്റയും റിലയൻസ് ഇൻഡസ്ട്രീസും തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. മെറ്റയുടെ ഓപ്പൺ സോഴ്‌സ് ലാംഗ്വേജ് മോഡലായ ലാമയെ അടിസ്ഥാനമാക്കിയുള്ള AI സൊല്യൂഷനുകൾ വികസിപ്പിക്കാനാണ് ഈ സംയുക്ത സംരംഭം. ആദ്യഘട്ടത്തിൽ, ഇരു കമ്പനികളും ചേർന്ന് 855 കോടി രൂപ (100 മില്യൺ ഡോളർ) നിക്ഷേപിക്കും. ഇതിൽ 70% റിലയൻസിനും 30% മെറ്റയ്ക്കുമായിരിക്കും. 'റിലയൻസ് ഇന്റലിജൻസ്' എന്ന പുതിയ ഉപകമ്പനി വഴിയാണ് റിലയൻസ് ഈ നീക്കത്തിന് തുടക്കമിട്ടത്.

ചെലവ് കുറഞ്ഞതും മികച്ച പ്രകടനവുമുള്ള AI സൊല്യൂഷനുകൾ ഇന്ത്യൻ വിപണിയിലെത്തിക്കുക, എന്റർപ്രൈസ് AI പ്ലാറ്റ്‌ഫോമുകളും, മുൻകൂട്ടി തയ്യാറാക്കിയ AI സൊല്യൂഷനുകളും ലഭ്യമാക്കുക, ഇന്ത്യൻ ഡെവലപ്പർമാർക്കും സംരംഭങ്ങൾക്കും ഓപ്പൺ സോഴ്‌സ് AI-യുടെ ശക്തി പകർന്നുനൽകുക എന്നിവയാണ് സഹകരണത്തിന്റെ ലക്ഷ്യങ്ങൾ

മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗ് ഈ പങ്കാളിത്തത്തിൽ ആവേശം പ്രകടിപ്പിച്ചപ്പോൾ, റിലയൻസ് ചെയർമാൻ മുകേഷ് അംബാനി ഇത് ഇന്ത്യയുടെ ഡിജിറ്റൽ ഭാവിക്കായുള്ള സുപ്രധാന നീക്കമാണെന്ന് വിശേഷിപ്പിച്ചു. മെറ്റയ്ക്ക് പുറമെ, ഗൂഗിളുമായും റിലയൻസ് ഇന്റലിജൻസ് സഹകരിക്കാൻ സാധ്യതയുണ്ട്.

 

 

English summary:

Meta and Reliance join hands; new AI venture for India; initial investment of ₹855 crore.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക