കണ്ണൂർ അലവിലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ഭാര്യ എ.കെ. ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പ്രേമരാജൻ ജീവനൊടുക്കിയതാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ശ്രീലേഖയുടെ തലയ്ക്കേറ്റ ഗുരുതരമായ പരിക്കും പൊള്ളലേറ്റതുമാണ് മരണകാരണം. അതേസമയം, പ്രേമരാജൻ മരിച്ചത് തീപ്പൊള്ളലേറ്റാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇവർക്ക് ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
English summary:
Death of a couple in Kannur; Sreelekha’s death confirmed as murder; preliminary post-mortem report released.