Image

സ്ത്രീധനത്തിന്റെ പേരിൽ കൊടുംക്രൂരത ; യുവതിയെ ആസിഡ് കുടിപ്പിച്ചു കൊലപ്പെടുത്തിയെന്ന് പരാതി

രഞ്ജിനി രാമചന്ദ്രൻ Published on 29 August, 2025
സ്ത്രീധനത്തിന്റെ പേരിൽ കൊടുംക്രൂരത ; യുവതിയെ ആസിഡ് കുടിപ്പിച്ചു കൊലപ്പെടുത്തിയെന്ന് പരാതി

ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ ആസിഡ് കുടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് ആരോപണം. ദിദൗലി പോലീസ് സ്റ്റേഷൻ പരിധിയിലെ കലഖേദ ഗ്രാമത്തിൽ താമസിക്കുന്ന ഗുൽ ഫിസ (27) ആണ് മരിച്ചത്.

ഒരു വർഷം മുൻപാണ് ഗുൽ ഫിസയും പർവേസ് എന്നയാളും വിവാഹിതരായത്. 10 ലക്ഷം രൂപയും കാറും ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതിയുടെ വീട്ടുകാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ തുടർച്ചയെന്നോണം കഴിഞ്ഞ ഓഗസ്റ്റ് 11-ന് ഭർതൃവീട്ടുകാർ നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചെന്നാണ് ആരോപണം.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗുൽ ഫിസ 17 ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷം വ്യാഴാഴ്ച രാത്രി മരിച്ചു. യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് പർവേസ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

നോയിഡയിൽ അടുത്തിടെ നടന്ന സ്ത്രീധന മരണത്തിന് പിന്നാലെയാണ് ഈ ദാരുണമായ സംഭവം.

 

 

English summary:

Brutality in the name of dowry.; complaint alleges that a young woman was forced to drink acid and killed.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക