ന്യൂഡൽഹി: 75-ാം വയസ്സിൽ താനോ മറ്റ് രാഷ്ട്രീയ നേതാക്കളോ വിരമിക്കണം എന്ന് താൻ ഒരിക്കലും നിർദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ആർ.എസ്.എസ്. മേധാവി മോഹൻ ഭഗവത്. “ 'സംഘിന്റെ 100 വർഷങ്ങളുടെ യാത്ര – പുതിയ ദിശകൾ' എന്ന പരിപാടിയിൽ സംസാരിക്കവെയാണ് വിരമിക്കൽ പ്രായവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങളിൽ ആർ.എസ്.എസ്. മേധാവി മോഹൻ ഭഗവത് പ്രതികരിച്ചത്
ഭഗവതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അടുത്ത മാസം 75 വയസ് തികയാനിരിക്കെയാണ് മോഹൻ ഭഗവത് നിലപാട് വ്യക്തമാക്കിയത്.
ജൂലൈയിൽ നാഗ്പൂരിൽ ഒരു ചടങ്ങിൽ വെച്ച് ആരെങ്കിലും 75-ാം വയസ്സിൽ നിങ്ങളുടെ തോളിൽ ഒരു ഷാൾ ഇടുകയാണെങ്കിൽ, അത് ഒരാൾ പ്രായമായി എന്നതിന്റെ സൂചനയാണെന്നും മറ്റുള്ളവർക്ക് വേണ്ടി സ്ഥാനം നൽകാൻ മാറിനിൽക്കണമെന്നും ഭഗവത് പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഈ സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75 വയസ്സ് തികയുമെന്ന് ആർഎസ്‌എസ് മേധാവി നരേന്ദ്ര മോദിയെ ഓർമ്മിപ്പിച്ചിരുന്നുവെന്ന ഭഗവതിന്റെ പ്രസ്താവനയെ കോൺഗ്രസ് ആയുധമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അടുത്ത മാസം 75 വയസ്സ് തികയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രധാനമന്ത്രി പദത്തിൽ നിന്ന് വിരമിക്കണമെന്ന വ്യാഖ്യാനത്തെക്കുറിച്ച് പ്രതികരണം വന്നത്.