Image

വനിതാ പോലീസ് ആംബുലൻസിന് വഴിയൊരുക്കിയ വൈറൽ വീഡിയോ വ്യാജം; ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ല; ഓടുന്ന ദൃശ്യം പകർത്തിയത് ഡ്രൈവർ; മോട്ടോർ വാഹന വകുപ്പ്

രഞ്ജിനി രാമചന്ദ്രൻ Published on 29 August, 2025
വനിതാ പോലീസ് ആംബുലൻസിന് വഴിയൊരുക്കിയ വൈറൽ വീഡിയോ  വ്യാജം; ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ല; ഓടുന്ന ദൃശ്യം പകർത്തിയത് ഡ്രൈവർ; മോട്ടോർ വാഹന വകുപ്പ്

നവമാധ്യമങ്ങളിൽ ഏറെ പ്രചാരം നേടിയ, വനിതാ പോലീസ് ആംബുലൻസിന് വഴിയൊരുക്കിയ വീഡിയോ വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി.) കണ്ടെത്തി. തൃശ്ശൂർ ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ് നടത്തിയ അന്വേഷണത്തിലാണ് ഈ വീഡിയോയിലെ വസ്തുതകൾ വാസ്തവ വിരുദ്ധമാണെന്ന് തെളിഞ്ഞത്. സമൂഹമാധ്യമങ്ങളിൽ ആളുകളെ ആകർഷിക്കാനായി മനഃപൂർവം നിർമ്മിച്ച വീഡിയോയാണിതെന്നും എം.വി.ഡി. വ്യക്തമാക്കി.

അന്വേഷണത്തിൽ, വീഡിയോ ചിത്രീകരിക്കുന്ന സമയത്ത് ആംബുലൻസിനുള്ളിൽ രോഗികളാരും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. ഒരു രോഗിയെ കൊണ്ടുപോകാനായി പുറപ്പെട്ട സമയത്തെ ദൃശ്യങ്ങളാണ് പ്രചരിപ്പിക്കപ്പെട്ടത്. കൂടാതെ, ആംബുലൻസ് ഓടിക്കുന്നതിനിടെ ഡ്രൈവർ സ്വന്തം ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്യുകയായിരുന്നു. വാഹനത്തിന്റെ മിററിൽ ഫോൺ കണ്ടതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയത്. ആംബുലൻസും ഡ്രൈവറേയും തൃശ്ശൂർ മരത്താക്കര ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ പിടിച്ചെടുത്തിട്ടുണ്ട്.

ട്രാഫിക് ബ്ലോക്കിൽ പെട്ടുപോയ സമയത്താണ് ഫോൺ ഉപയോഗിച്ചതെന്നാണ് ഡ്രൈവർ വിശദീകരണം നൽകിയിരിക്കുന്നത്. എങ്കിലും വീഡിയോയിൽ കാണുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് എം.വി.ഡി. ഔദ്യോഗികമായി അറിയിച്ചു. ഇത്തരത്തിൽ വ്യാജ വീഡിയോകൾ നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

 

 

English summary:

Viral video claiming a woman cleared the way for a police ambulance is fake; there was no patient in the ambulance; the running scene was filmed by the driver, says the Motor Vehicles Department.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക