Image

'ഇത് മാതാപിതാക്കളുടെ അശ്രദ്ധയല്ല, മറിച്ച് ഗുരുതരമായ സുരക്ഷാ പ്രശ്നമാണ്'; മകൾക്കായി കടകളിലെ സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്താൻ പോരാടി അമ്മ

രഞ്ജിനി രാമചന്ദ്രൻ Published on 29 August, 2025
'ഇത് മാതാപിതാക്കളുടെ അശ്രദ്ധയല്ല, മറിച്ച് ഗുരുതരമായ സുരക്ഷാ പ്രശ്നമാണ്'; മകൾക്കായി കടകളിലെ സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്താൻ പോരാടി  അമ്മ

 ബ്ലാക്ക്‌ടൗൺ വെസ്റ്റ്‌പോയിന്റിലെ ഹാരിസ് സ്‌കാർഫ് സ്റ്റോറിൽ വെച്ച് മകൾക്ക് പരിക്കേറ്റതിനെ തുടർന്ന്, ഓസ്‌ട്രേലിയൻ റീട്ടെയിൽ സ്റ്റോറുകളിലെ സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്താൻ പോരാടുകയാണ് ഒരു അമ്മ. പശ്ചിമ സിഡ്‌നി സ്വദേശിനിയായ മൗറീൻ അലുവാലിയയാണ് ഈ വിഷയത്തിൽ നിവേദനം നൽകിയത്.

ജൂലൈ 8-ന് സ്റ്റോറിലെ ഡ്രസ് റാക്കിന്റെ ഹുക്കിൽനിന്നും രണ്ട് വയസ്സുള്ള മകൾ അമൈറയുടെ കണ്ണിന് ഗുരുതര പരിക്കേൽക്കാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത് . സംഭവത്തിൽ കുട്ടിയുടെ കണ്ണിന് രക്തം കട്ടപിടിച്ചെങ്കിലും, കാഴ്ചയ്ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് പിന്നീട് കണ്ടെത്തി. എന്നാൽ, അപകടം നടന്നതിന് ശേഷം സിസിടിവി ദൃശ്യങ്ങൾ നൽകാൻ കടയുടമ വിസമ്മതിച്ചതാണ് മൗറീനെ ഈ പോരാട്ടത്തിലേക്ക് നയിച്ചത്.

"കുട്ടികൾക്ക് കാഴ്ച നഷ്ടപ്പെട്ട നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത് മാതാപിതാക്കളുടെ അശ്രദ്ധയല്ല, മറിച്ച് ഗുരുതരമായ സുരക്ഷാ പ്രശ്നമാണ്," മൗറീൻ പറഞ്ഞു. നഷ്ടപരിഹാരത്തിന് വേണ്ടിയല്ല, മറിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് തന്റെ പോരാട്ടമെന്നും അവർ വ്യക്തമാക്കി. ലേബർ എം.പി. സ്റ്റീഫൻ ബാലിയുടെ പിന്തുണയോടെ ന്യൂ സൗത്ത് വെയിൽസ് (NSW) പാർലമെന്റിൽ മൗറീൻ നിവേദനം നൽകിയിട്ടുണ്ട്. ഇത്തരം അപകടങ്ങൾ തടയുന്നതിനായി റീട്ടെയിൽ സ്റ്റോറുകളിൽ സുരക്ഷിതമായ ഫർണിച്ചറുകൾ സ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

 

English summary:

"This is not due to parental negligence, but a serious safety issue"; mother campaigns to improve safety standards in stores for her daughter.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക