Image

മോദിയുടെ ജനപ്രീതിയിൽ ഇടിവ്: സർക്കാരിന്റെ പ്രകടനവും ഇടിഞ്ഞു; ഇന്ത്യ ടുഡേ സർവേ

Published on 29 August, 2025
മോദിയുടെ ജനപ്രീതിയിൽ ഇടിവ്:  സർക്കാരിന്റെ പ്രകടനവും ഇടിഞ്ഞു; ഇന്ത്യ ടുഡേ സർവേ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയിൽ ഇടിവുണ്ടായതായി  സർവേ റിപ്പോർട്ട്. ഓഗസ്റ്റിലെ ഇന്ത്യ ടുഡേ- സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേയിലാണ് 58% ഇടിവ് രേഖപ്പെടുത്തിയതായി കണ്ടെത്തിയത്. ഫെബ്രുവരിയിലെ സർവേയിൽ 62% പേർ മോദിയുടെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.ആറ് മാസത്തിനുള്ളിൽ 4% കുറവാണ് രേഖപ്പെടുത്തിയത്.


എൻഡിഎ സർക്കാരിന്റെ പ്രകടനത്തിലും വലിയ ഇടിവുണ്ടായതായും സർവേ വിലയിരുത്തുന്നു. ഫെബ്രുവരിയിൽ 62.1% പേർ എൻഡിഎ സർക്കാരിന്റെ പ്രകടനം മികച്ചതാണെന്ന് പറഞ്ഞപ്പോൾ, ഓഗസ്റ്റിൽ അത് 52.4% ആയി കുറഞ്ഞു. 10%ന്റെ കുറവാണ് ആറ് മാസത്തിനുള്ളിൽ ഉണ്ടായത്. 15.3% പേർക്ക് സർക്കാരിന്റെ പ്രകടനത്തെക്കുറിച്ച് അഭിപ്രായമില്ല.


അതേസമയം, സർവേയിൽ പ്രതികരിച്ചവരിൽ 34.2 ശതമാനം പേർ പ്രധാനമന്ത്രിയുടെ മൂന്നാം ടേമിലെ ഇതുവരെയുള്ള പ്രകടനത്തെ മികച്ചത് എന്ന് വിലയിരുത്തി. ഫെബ്രുവരിയിലെ സർവേയിൽ 36.1 ശതമാനം പേരാണ് അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ പ്രകടനം 'നല്ലത്' എന്ന് വിലയിരുത്തിയത് 23.8 ശതമാനം പേരാണ്. 12.7 ശതമാനം പേർ മോദിയുടെ പ്രകടനം ശരാശരിയാണെന്ന് വിലയിരുത്തുന്നു. 12.6 ശതമാനം പ്രധാനമന്ത്രിയുടെ പ്രകടനം മോശമാണെന്നും അഭിപ്രായപ്പെട്ടു. പ്രകടനം വളരെ മോശമാണെന്ന് അഭിപ്രായപ്പെട്ടത് 13.8 ശതമാനം ആളുകളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക