ഏദൻ: യമനിൽ ഹൂതി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശത്തിന്റെ പ്രധാനമന്ത്രിയായ അഹമ്മദ് അൽ-റഹ്‌വിയെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം (ഓഗസ്റ്റ് 28) സനായിൽ നടന്ന ആക്രമണത്തിലാണ് അൽ റഹ്‌വി കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 2016ൽ രൂപീകൃതമായ ഹൂതി സർക്കാരിന്റെ തലവനായി അൽ-റഹ്‌വി ചുമതലയേറ്റത് 2014 ഓഗസ്റ്റിലായിരുന്നു. ഏദനിൽ നിന്ന് സംപ്രേഷണം ചെയ്യുന്ന ഒരു ഹൂതി വിരുദ്ധ ചാനലാണ് ഈ വിവരം പുറത്തുവിട്ടത്. ഹൂതികൾ സനാ കൈയടക്കിയ ശേഷം അന്താരാഷ്ട്രതലത്തിൽ അംഗീകാരമുള്ള യെമനിലെ സർക്കാർ ഏദൻ തലസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.
സനായിലെ ബെയ്ത് ബോസ് പരിസരത്തുള്ള ഒരു അപ്പാർട്ട്മെന്റിനു നേരെ നടന്ന ആക്രമണത്തിലാണ് അൽ-റഹ്‌വിയ കൊല്ലപ്പെട്ടതെന്നാണ് വിവരം. അദ്ദേഹത്തോടൊപ്പം അടുത്ത സഹപ്രവർത്തകരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ ശരിയായ ഒരു സർക്കാർ സംവിധാനമില്ലാത്ത സനായിൽ റഹ്‌വിയയുടേത് ഒരു ഭരണപരമായ പദവി മാത്രമായിരുന്നു.
അതെസമയം ഇതേദിവസം ഇസ്രായേൽ സൈന്യം സനായിലെ ഒരു ഹൂതി ഭീകര കേന്ദ്രത്തെ ആക്രമിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം മുതിർന്ന നേതാക്കളായിരുന്നു എന്ന് ഒരു ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥൻ യെമൻ മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച നടന്ന ഈ ആക്രമണം യെമനിലെ മതനേതാവും രാഷ്ട്രീയ നേതാവുമായ അബ്ദുൾ മാലിക് അൽ ഹൂതിയുടെ ഒരു യോഗത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഇതിൽ അദ്ദേഹം കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളില്ല. അദ്ദേഹം നേരിട്ട് പങ്കെടുത്ത യോഗമായിരുന്നോ എന്നതും വ്യക്തമല്ല. യെമനിൽ നിന്നുള്ള ചില വിവരങ്ങൾ പ്രകാരം പ്രസ്തുത യോഗം ഹൂതി മന്ത്രിമാരും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഒരു കാബിനറ്റ് യോഗമായിരുന്നു എന്നാണ്. ഈ ആക്രമണത്തിൽ പത്ത് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിൽ ഹൂതി പ്രതിരോധ മന്ത്രിയും ചീഫ് ഓഫ് സ്റ്റാഫും ഉൾപ്പെടുന്നു. ചീഫ് ഓഫ് സ്റ്റാഫിന് നേരത്തെ ഇസ്രായേൽ നടത്തിയ ഒരു ആക്രമണത്തിൽ പരിക്കേറ്റിരുന്നു