Image

ബിഹാറിൽ 'വോട്ടർ അധികാർ യാത്ര'യിൽ പങ്കുചേർന്ന് രാഹുൽ ഗാന്ധിയുടെ വയനാട് എതിരാളി, സിപിഐ നേതാവ് ആനി രാജ

Published on 29 August, 2025
 ബിഹാറിൽ 'വോട്ടർ അധികാർ യാത്ര'യിൽ   പങ്കുചേർന്ന്  രാഹുൽ ഗാന്ധിയുടെ വയനാട് എതിരാളി, സിപിഐ നേതാവ് ആനി രാജ

ബിഹാറിലെ ചമ്പാരൻ ജില്ലയിൽ നടക്കുന്ന 'വോട്ടർ അധികാർ യാത്ര'യിൽ സിപിഐ നേതാവ് ആനി രാജ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോടൊപ്പം ചേർന്നു. രാഹുൽ ഗാന്ധിക്കും  ആർജെഡി നേതാവ് തേജസ്വി യാദവിനുമൊപ്പം ജില്ലാ ആസ്ഥാനമായ ബേട്ടയ്യയിൽ നടന്ന യാത്രയിൽ രാജ പങ്കെടുത്തു.

"വോട്ടവകാശം ഏറ്റവും പ്രധാനമാണ്. നമ്മുടെ സർക്കാരിനെ തിരഞ്ഞെടുക്കാൻ അത് നമ്മെ പ്രാപ്തരാക്കുന്നു. പണക്കാരനോ ദരിദ്രനോ ആയാലും, ഓരോ വോട്ടിനും ഒരേ മൂല്യം ഉള്ള നമ്മുടെ രാജ്യത്ത് തിരഞ്ഞെടുപ്പുകൾ യഥാർത്ഥ സമത്വത്തെ പ്രതിഫലിപ്പിക്കുന്നു. ഈ അവകാശം കവർന്നെടുക്കാനുള്ള ഏതൊരു ശ്രമത്തെയും ഞങ്ങൾ ശക്തമായി എതിർക്കുന്നു," അവർ പിടിഐ വീഡിയോയോട് പറഞ്ഞു.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് സീറ്റിൽ ആനി രാജ രാഹുൽ ഗാന്ധിയുടെ എതിരാളിയായിരുന്നു. കോൺഗ്രസ് നേതാവ് അവരെ 3.64 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. 

സംസ്ഥാനത്തെ വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്രപരിഷ്‌കരണത്തിന് (എസ്ഐആർ) എതിരെ ആഗസ്റ്റ് 17 ന് റോഹ്താസ് ജില്ലയിലെ സസാരമിൽ നിന്നാണ് രാഹുൽഗാന്ധി 'വോട്ടർ അധികാര് യാത്ര' ആരംഭിച്ചത്.

സെപ്തംബർ ഒന്നിന് പട്‌നയിൽ യാത്ര സമാപിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക