ഷിക്കാഗോ : ഷിക്കാഗോ രാജ്യാന്തര വടംവലി മത്സരത്തിൽ ടീം ഗ്ലാഡിയേറ്റേഴ്സ് കാനഡയ്ക്ക് കിരീടം. ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ മോർട്ടൺ ഗ്രോവ് പാർക്ക് ഡിസ്ട്രിക്‌ട് സ്റ്റേഡിയത്തിൽ നടന്ന 11-ാമത് രാജ്യാന്തര വടംവലി മത്സരത്തിൽ കോട്ടയം ബ്രദേഴ്സ് കാനഡ റണ്ണർഅപ്പായി. തൊടുകൻസ് യുകെ മൂന്നാം സ്ഥാനവും അരീക്കര അച്ചായൻസ് നാലാം സ്ഥാനവും കരസ്ഥമാക്കി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 14 ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. വനിതകൾക്കും പ്രത്യേക മത്സരം സംഘടിപ്പിച്ചിരുന്നു.
ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയ് കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത്, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ, ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, ഫൈനാൻസ് ചെയർ ബിനു കൈതക്കതൊട്ടിയിൽ തുടങ്ങിയവർ മത്സര പരിപാടിക്ക് നേതൃത്വം നൽകി.