Image

അകാലത്തില്‍ വിടവാങ്ങിയ പ്രവര്‍ത്തകരുടെ 'അമ്മയ്‌ക്കൊരു ഓണക്കോടി'യുമായി നവയുഗം സാംസ്‌ക്കാരികവേദി.

Published on 03 September, 2025
അകാലത്തില്‍ വിടവാങ്ങിയ  പ്രവര്‍ത്തകരുടെ 'അമ്മയ്‌ക്കൊരു ഓണക്കോടി'യുമായി നവയുഗം സാംസ്‌ക്കാരികവേദി.

ദമാം: അകാലത്തില്‍ അന്തരിച്ച പ്രിയപ്പെട്ട പ്രവര്‍ത്തകരുടെ അമ്മമാര്‍ക്ക്, നവയുഗം സാംസ്‌ക്കാരികവേദി സ്‌നേഹോപഹാരമായി ഓണക്കോടി സമ്മാനിച്ചു.

നവയുഗം ദല്ല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് അകാലത്തില്‍ മക്കളെ നഷ്ടമായ അമ്മമാര്‍ക്ക് ഓണക്കാലത്ത് സ്‌നേഹോപഹാരം സമ്മാനിച്ചത്. 


നവയുഗം ദല്ല മേഖല കമ്മിറ്റി പ്രസിഡന്റ് ആയിരുന്ന സനു മഠത്തില്‍, നവയുഗം ദല്ല സിഗ്‌നല്‍ യുണിറ്റ് അംഗമായിരുന്ന ഉണ്ണി എന്നിവരുടെ അമ്മമാര്‍ക്കാണ് അവരുടെ വീട്ടിലെത്തി നേതാക്കള്‍ ഓണക്കോടി നല്‍കിയത്.

'അമ്മയ്ക്കൊരു ഓണക്കോടി' പരിപാടിയില്‍ നവയുഗം ജനറല്‍ സെക്രട്ടറി എം.എ വാഹിദ് കാര്യറ, കേന്ദ്ര നിര്‍വാഹകസമിതി അംഗം അരുണ്‍ ചാത്തന്നൂര്‍, സിപിഐ കടയ്ക്കല്‍ മണ്ഡലം സെക്രട്ടറിയേറ്റ് അംഗമായ കെ.ബി ശബരിനാഥ്, മണ്ഡലം കമ്മിറ്റി അംഗം ബിനോയി എസ് ചിതറ, യുവകലാസാഹിതി  യുഎഇ കോഡിനേഷന്‍ കമ്മിറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറി പ്രദീഷ് ചിതറ, ഒമാന്‍ കോഡിനേഷന്‍ കമ്മിറ്റി അംഗം സന്തോഷ് അയിരക്കുഴി, സിപിഐ ചിതറ ലോക്കല്‍ കമ്മിറ്റി അംഗം സച്ചിന്‍ ദേവ്, ബ്രാഞ്ച് സെക്രട്ടറി ഷിബു, നവയുഗം കോബാര്‍ മേഖല കമ്മിറ്റി അംഗം മീനു അരുണ്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക