Image

അതിവിപുലമായ ഓണാഘോഷവുമായി കൊല്ലം പ്രവാസി അസോസിയേഷന്‍ - 'KPA പൊന്നോണം 2025''

Published on 03 September, 2025
അതിവിപുലമായ ഓണാഘോഷവുമായി കൊല്ലം പ്രവാസി അസോസിയേഷന്‍ - 'KPA പൊന്നോണം 2025''

കൊല്ലം പ്രവാസി അസോസിയേഷന്‍ (KPA) ബഹ്റൈന്‍, എല്ലാ വര്‍ഷവും 'KPA പൊന്നോണം'' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം, ഈ വര്‍ഷം കൂടുതല്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കാനൊരുങ്ങിയിരിക്കുകയാണ്. സംഘടനയുടെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ അരങ്ങേറുന്നത്.

2025 സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 24 വരെ നീണ്ടുനില്‍ക്കുന്ന 'KPA പൊന്നോണം 2025'' ഓണാഘോഷ പരിപാടികള്‍, കെ.പി.എയുടെ പത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പവിഴദ്വീപിലെ വിവിധ പ്രദേശങ്ങളിലായി ഘട്ടംഘട്ടമായി നടത്തപ്പെടും.  പ്രവാസി മലയാളികള്‍ക്ക് ഓണത്തിന്റെ തനിമയും നാട്ടിന്റെ ഓര്‍മ്മകളും പകര്‍ന്നു നല്‍കുന്ന അനുഭവമായി മാറുവാന്‍ വേണ്ടി  ഓരോ ഏരിയകളും സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഓണസദ്യ, ഓണക്കളികള്‍, കലാപരിപാടികള്‍, തിരുവാതിര, പുലികളി, വടംവലി തുടങ്ങി വൈവിധ്യമാര്‍ന്ന വിനോദങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അംഗങ്ങള്‍ തമ്മിലുള്ള സൗഹൃദബന്ധങ്ങളും, കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരപാരമ്പര്യവും കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് ആഘോഷങ്ങളുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം, കെ.പി.എയിലെ എല്ലാ കുടുംബാംഗങ്ങള്‍ക്കും പരസ്പരം പരിചയപ്പെടാനും, സൗഹൃദം പുതുക്കാനും, സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാനും അവസരം ഒരുക്കാനുമാണ് സംഘടന ശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക