
സിപിഐഎം നേതാക്കൾക്കതിരായ ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദരേഖയിൽ പരിഹാസവുമായി നടൻ ജോയ് മാത്യു. കപ്പലണ്ടി വിറ്റും കോടീശ്വരനാകാം എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. കപ്പലണ്ടി വറുത്ത് വിൽക്കുന്നത്തിന്റെ മൊത്തം ചിലവും ലാഭവുമെല്ലാം നിരത്തിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പതിനഞ്ചു വർഷം കഠിനമായി കപ്പലണ്ടി വിറ്റാൽ ഏത് കണ്ണനും കോടീശ്വരനാകാമെന്നും കാര്യമറിയാതെ വെറുതെ പോക്രിത്തരം പറയരുതെന്നും ജോയ് മാത്യു പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
കപ്പലണ്ടി വിറ്റും കോടീശ്വരനാകാം
ഇതാ കണക്കുകൾ
കപ്പലണ്ടി കിലോയ്‌ക്ക് 25 രൂപ
വറക്കുവാനുള്ള ചിലവ് 5 രൂപ
ആകെ ചിലവ് 30 രൂപ
ഒരു കിലോ കപ്പലണ്ടിയിൽ നുന്നും ഉൽപ്പാദിപ്പിക്കാവുന്ന പൊതികൾ 25
ഒരു പൊതിയുടെ വില 10രൂപ
അപ്പോൾ അകെ വിറ്റുവരവ് 25×10=250രൂപ
ചിലവ് കഴിച്ചു ലാഭം 220 രൂപ
ഒരു ദിവസം വിളിക്കാവുന്ന പാക്കറ്റുകൾ 250
അപ്പോൾ വിറ്റുവരവ് 250×10=2500 രൂപ
ചിലവ് 300
ലാഭം 2500-300=2200 രൂപ
ഒരു മാസത്തെ വരവ് 2200×30=66000രൂപ
ഒരു വര്ഷം 66000×12=792000/-രൂപ
പതിനഞ്ചു വര്ഷം കൊണ്ട് കിട്ടുന്ന ലാഭം 792000×15=11880000/-
പതിനഞ്ചു വര്ഷം കഠിനമായി കപ്പലണ്ടി വിറ്റാൽ ഏത് കണ്ണനും കോടീശ്വരനാകാം
കാര്യമറിയാതെ വെറുതെ പോക്രിത്തരം പറയരുത്
കണ്ണേട്ടനോടൊപ്പം
കപ്പലണ്ടിയോടൊപ്പം 💪
(നർമ്മബോധമില്ലാത്ത കമ്മികളെ കമന്റ് ബോക്സിൽ കാണാം)
ഒരു ഘട്ടം കഴിഞ്ഞാൽ സിപിഎം നേതാക്കളുടെ സാമ്പത്തിക ലെവൽ മാറുമെന്നും ജില്ലാ നേതൃത്വത്തിൽ സാമ്പത്തികമായി ആർക്കും പ്രശ്‌നമില്ലെന്നും സന്ദേശത്തിലുണ്ട്. സുഹൃത്തും സിപിഎം നേതാവുമായ നിബിൻ ശ്രീനിവാസനോട് ശരത്പ്രസാദ് നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. എ സി മൊയ്തീൻ, എം കെ കണ്ണൻ എന്നിവർക്കെതിരെയാണ് സ്വകാര്യ സംഭാഷണത്തിലെ പരാമർശങ്ങൾ. സിപിഐഎം നേതൃത്വത്തിലുള്ള സഹകരണ സംഘത്തിൽ അഴിമതി എന്നും സംഭാഷണത്തിലുണ്ട്.
അഞ്ചുവർഷം മുൻപ് നടത്തിയ ഫോൺ സംഭാഷണമാണിതെന്നാണ് ശരത്പ്രസാദ് പറയുന്നത്. എംകെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടത് കണ്ണന്റെ കപ്പലണ്ടി കച്ചവടം ആയിരുന്നു. എസി മൊയ്തീന്റെ ഇടപാടുകൾ അപ്പർക്ലാസിലെ ആളുകളുമായിട്ടാണെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ജില്ലയിലെ മുതിർന്ന നേതാക്കൾക്ക് വൻകിട ആളുകളുമായാണ് സാമ്പത്തിക ഇടപാടുകൾ. കമ്മിറ്റിയിലെ ആർക്കും സാമ്പത്തികമായി പ്രശ്‌നങ്ങളില്ല. അതിനു പിന്നിൽ വലിയതോതിലുള്ള പിരിവുകളാണ്. ഡിവൈഎഫ്ഐ നേതാവ് പിരിക്കുമ്പോൾ കിട്ടുന്ന പണമല്ല, സിപിഎം നേതൃത്വം പിരിക്കുമ്പോൾകിട്ടുന്നത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഓഡിയോ സന്ദേശത്തിലുണ്ട്.