Image

മുട്ടത്തുവര്‍ക്കി ഗ്ലോബല്‍ വിദ്യാര്‍ഥി പുരസ്‌കാരം സ്‌നേഹ. ടി.എസ് ന്

അനില്‍ കുമാര്‍ Published on 15 September, 2025
മുട്ടത്തുവര്‍ക്കി ഗ്ലോബല്‍ വിദ്യാര്‍ഥി പുരസ്‌കാരം സ്‌നേഹ. ടി.എസ് ന്

മുട്ടത്തുവര്‍ക്കിയുടെ പേരില്‍ മലയാള സര്‍വകലാശാലയിലെ സാഹിത്യ രചനാ വിഭാഗത്തിലെ മികച്ച സര്‍ഗാത്മക കൃതിക്ക് നല്‍കുന്ന പുരസ്‌കാരം സ്‌നേഹ ടി എസ് ലഭിച്ചു. കെ പി രാമനുണ്ണി, ഡോ. സി ഗണേഷ് എന്നിവര്‍ കണ്‍വീനര്‍മാരായുള്ള സമിതിയാണ് പുരസ്‌കാരം നിശ്ചയിച്ചത്. എഴുത്തുകാരായ ഐസക്ക് ഈപ്പന്‍, സുനില്‍ ജോസ് എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു. 

സ്‌നേഹ എഴുതിയ ആഴം എന്ന ചെറുകഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 5000 രൂപയും പ്രശസ്തി ശില്പവും അടങ്ങുന്ന പുരസ്‌കാരം സെപ്റ്റംബര്‍ 16ന് മലയാള സര്‍വകലാശാലയില്‍ നടക്കുന്ന സ്വര്‍ണ്ണ പതക്ക വിതരണ ചടങ്ങില്‍ വച്ച് എഴുത്തുകാരന്‍ വി ജെ ജെയിംസ് സമ്മാനിക്കുമെന്ന്  മുട്ടത്തുവര്‍ക്കി ഗ്ലോബല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. രതീദേവി (മനുഷ്യാവകാശ പ്രവര്‍ത്തക) അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക