കോഴിക്കോട്: കേസരി ഭവനില്‍ നടക്കുന്ന നവരാത്രി സര്‍ഗോത്സവത്തോടനുബന്ധിച്ച് കല, സാഹിത്യം, സംസ്‌കാരം എന്നീ മേഖലകളിലെ സമഗ്രസംഭാവന മുന്‍നിര്‍ത്തി നല്‍കപ്പെടുന്ന സര്‍ഗപ്രതിഭാ പുരസ്‌കാരത്തിന് ചലച്ചിത്ര പിന്നണി ഗായകന്‍ മധുബാലകൃഷ്ണന്‍ അര്‍ഹനായി. പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, യു.കെ. കുമാരന്‍, കാവാലം ശശികുമാര്‍, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 25000 രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
നവരാത്രി സര്‍ഗോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് കേസരി ഭവനില്‍ 29ന് വൈകിട്ട് 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ മധു ബാലകൃഷ്ണന് പുരസ്‌കാരം സമര്‍പ്പിക്കും.