Image

കാസര്‍കോട് പത്താം ക്ലാസുകാരി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Published on 16 September, 2025
കാസര്‍കോട് പത്താം ക്ലാസുകാരി  വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്|: കാസര്‍കോട് ബന്തടുക്ക ഉന്തത്തടുക്കയില്‍ പത്താം ക്ലാസുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി സ്‌കൂളില്‍ പഠിക്കുന്ന ദേവിക(15)യാണ് മരിച്ചത്. ഇന്ന് രാവിലെ കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. 

ബന്തടുക്ക ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ്. പിതാവ് നേരത്തെ മരിച്ചിരുന്നു. വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഇടയാക്കിയ കാരണം വ്യക്തമല്ല. ബേഡകം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു. 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക