കൊച്ചി: റാപ്പർ വേടനെതിരേ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിച്ച് കുടുംബം നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുക. സഹോദരി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്.
തുടരെത്തുടരെ വേടനെതിരേ ക്രിമിനൽ കേസുകൾ വരുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിൽ സത്യം പുറത്തുവരണമെന്നും സഹോദരി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. വിഷയത്തിൽ അന്വേഷണം വേണമെന്നും പരാതിയിൽ പറയുന്നു. ഈ പരാതിയിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
അതേസമയം വേടനെതിരെ ബലാത്സംഗം ഉൾപ്പടെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ അന്വേഷണം നടക്കുകയാണ്. അതിൽ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ വേടനെ ചോദ്യം ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു