ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി. മാലൂരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കര്‍ണാടക ഹൈക്കോടതി അസാധുവാക്കി. കോണ്‍ഗ്രസ്സിലെ കെ വൈ നഞ്ചേഗൗഡയുടെ വിജയമാണ് അസാധുവാക്കിയത്.
മണ്ഡലത്തില്‍ റീകൗണ്ടിംഗ് നടത്താന്‍ കോടതി നിര്‍ദേശം നല്‍കി. 30 ദിവസത്തിനകം ഫലം പ്രഖ്യാപിക്കണം. വോട്ടെണ്ണലില്‍ തിരിമറി നടന്നു എന്ന ബി ജെ പി സ്ഥാനാര്‍ഥിയുടെ പരാതിയിലാണ് നടപടി.