Image

'കവര്‍ചിത്രം പുകവലിക്ക് പ്രോത്സാഹനം'; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

രഞ്ജിനി രാമചന്ദ്രൻ Published on 18 September, 2025
'കവര്‍ചിത്രം പുകവലിക്ക് പ്രോത്സാഹനം'; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകമായ 'മദർ മേരി കംസ് ടു മി' വിവാദത്തിൽ. പുസ്തകത്തിൻ്റെ കവറിൽ നിയമപരമായ മുന്നറിയിപ്പില്ലാതെ പുകവലിക്കുന്ന എഴുത്തുകാരിയുടെ ചിത്രം പ്രസിദ്ധീകരിച്ചതിനെതിരെ അഭിഭാഷകനായ രാജസിംഹൻ കേരള ഹൈക്കോടതിയിൽ ഹർജി നൽകി.

ഹർജി പരിഗണിച്ച കോടതി, പുസ്തകത്തിൻ്റെ പ്രസാധകർക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചു. പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ നൽകേണ്ട നിയമപരമായ മുന്നറിയിപ്പ് പുസ്തകത്തിൻ്റെ കവറിൽ ഇല്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഈ ചിത്രം പുകവലിയെ നേരിട്ടും അല്ലാതെയും പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഹർജിയിലെ പ്രധാന വാദം.

ഹർജിയിൽ ഉന്നയിച്ച കാര്യങ്ങൾ ബന്ധപ്പെട്ട അധികാരികൾ പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കൂടാതെ, ഹർജിക്കാരൻ നേരത്തെ അധികൃതർക്ക് പരാതി നൽകിയിരുന്നോ എന്നും കോടതി അന്വേഷിച്ചു. കൂടുതൽ വാദം കേൾക്കുന്നതിനായി ഹർജി പിന്നീട് പരിഗണിക്കാൻ സെപ്റ്റംബർ 25-ലേക്ക് മാറ്റി വെച്ചു.

 

English summary:

Cover image promotes smoking”; petition filed in High Court against Arundhati Roy’s book.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക