മനാമ: ബഹ്‌റൈന്‍ പ്രതിഭയുടെ മനാമ മേഖല സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂണിറ്റ് സമ്മേളനം 19/09/2025 ല്‍ സ: വിനോദ് വി നഗറില്‍ (MCMA) വെച്ച് നടന്നു.
സ: ഷാലറ്റ് മനോജ് പോള്‍ സ്വാഗത ഗാനം ആലപിച്ചു തുടങ്ങിയ ചടങ്ങില്‍, സ: അമുദി സിദ്ദിഖ് സ്വാഗതവും, സ: പ്രതീപന്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു.
സ: സുലേഷ് വി കെ ഉത്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍, സ: സൗമ്യ പ്രതീപ് അനുശോചന പ്രമേയവും, സ: ശ്രീജിഷ് വടകര രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.
യൂണിറ്റ് സെക്രട്ടറി സ: നൂബിന്‍ അന്‍സാരി കഴിഞ്ഞ 2 വര്‍ഷത്തെ യൂണിറ്റ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, മേഖല കമ്മറ്റി അംഗം സ: സുരേഷ് വയനാട് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും. തുടര്‍ന്നു രക്ഷാധികാരി സമതി അംഗം സ: സുബൈര്‍ കണ്ണൂര്‍, സെന്‍ട്രല്‍ മാര്‍ക്കറ്റ് രക്ഷാധികാരി സ: നജീബ് മീരാന്‍, കേന്ദ്ര മെംബര്‍ഷിപ്പ് സെക്രട്ടറി സ: അനീഷ് കരിവള്ളൂര്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയും ചെയ്തു. നിലവിലെ യൂണിറ്റ് സെക്രട്ടറി 2025 - 2027 വര്‍ഷ കാലത്തെ പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റി പാനല്‍ അവതരിപ്പിക്കുകയും സമ്മേളനം അംഗീകരിക്കുകയും ചെയ്തു, പുതിയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ചേര്‍ന്ന ആദ്യ മീറ്റിങ്ങില്‍ തിരഞ്ഞെടുത്ത ഭാരവാഹികളെ മേഖല കമ്മറ്റി അംഗം സ: ജീവന്‍ കല്ലറ സമ്മേളന സദസിനെ അറിയിച്ചു.
സ: ശ്രീജീഷ് വടകര യൂണിറ്റ് സെക്രട്ടറിയും, സ: അമുദി സിദ്ധിക് യൂണിറ്റ് പ്രസിഡന്റും, സ: ഷമീര്‍ ചല്ലിശ്ശേരി മെംബര്‍ഷിപ്പ് സെക്രട്ടറിയും, സ: റമീസ് (വൈസ് പ്രസിഡന്റ്) സ: ഷാഹിര്‍ ഷാജഹാന്‍ ( ജോയിന്റ് സെക്രട്ടറി) സ: സൈനല്‍ കൊയിലാണ്ടി (അസിസ്റ്റന്റ് മെംബര്‍ഷിപ്പ് സെക്രട്ടറി ) മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സ: രതീഷ് ചെറുകുന്ന്, സ: അക്ബര്‍, സ: ആഷിക്ക് റഹ്‌മാന്‍, സ: ഷറീജ്, സ: സൗമ്യ പ്രതീപ്, സ: സമീറ അമുദി, സ: ജെസിയ. ജെ, സ: നൂബിന്‍ അന്‍സാരി (ക്ഷണിതാവ്) എന്നിങ്ങനെ സമ്മേളനം തിരഞ്ഞെടുത്തു.
പുതുതായി ചുമതലയേറ്റ യൂണിറ്റ് സെക്രട്ടറി സ: ശ്രീജിഷ് വടകര സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. തുടര്‍ന്ന് മേഖല സമ്മേളന പ്രതിനിധികളെ പ്രഖ്യാപിച്ചു. 61 മെമ്പര്‍മാരും 11 അസ്സോസിയേറ്റ് മെമ്പര്‍മാരും ഉള്‍പ്പടെ 72 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.