Image

അമേരിക്കയിൽ പള്ളികൾ അടച്ചുപൂട്ടുന്നത് വർദ്ധിക്കുന്നു

പി പി ചെറിയാൻ Published on 04 October, 2025
അമേരിക്കയിൽ പള്ളികൾ അടച്ചുപൂട്ടുന്നത് വർദ്ധിക്കുന്നു

ബോസ്റ്റൺ : അമേരിക്കയിൽ പള്ളികൾ അടച്ചുപൂട്ടുന്നത് വർദ്ധിക്കുന്നു അമേരിക്കയിൽ ഏകദേശം 15,000 പള്ളികൾ 2025-ൽ അടച്ചുപൂട്ടുമെന്നാണ് കണക്കാക്കുന്നത്. പുതിയതായി തുറക്കുന്ന പള്ളികളുടെ എണ്ണത്തേക്കാൾ ഇത് വളരെ കൂടുതലാണ്. അടുത്ത വർഷങ്ങളിൽ 100,000 പള്ളികൾ വരെ അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ സൂചിപ്പിക്കുന്നു.

പ്യൂ റിസർച്ച് സെന്റർ (Pew Research Center) ഡാറ്റ അനുസരിച്ച്, ക്രിസ്ത്യൻ ബന്ധമുള്ള അമേരിക്കക്കാരുടെ എണ്ണം 2007-ലെ 78 ശതമാനത്തിൽ നിന്ന് ഇന്ന് 62 ശതമാനമായി കുറഞ്ഞു. 29% ആളുകൾ ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മെത്തഡിസ്റ്റ്, പ്രെസ്ബിറ്റീരിയൻ, ലൂഥറൻ തുടങ്ങിയ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളാണ് ഏറ്റവും വേഗത്തിൽ കുറയുന്നത്.

എന്നാൽ, മറുവശത്ത്, സുവിശേഷപരമായ (evangelical) നോൺ-ഡിനോമിനേഷണൽ മെഗാചർച്ചുകൾ വളരുകയാണ്. ഇത് കരിസ്മാറ്റിക് നേതാക്കളുടെ സ്വാധീനം, സോഷ്യൽ മീഡിയ ഉപയോഗം, രാഷ്ട്രീയ ബന്ധങ്ങൾ എന്നിവ കാരണമാണ്. ഈ വിരുദ്ധമായ പ്രവണതകൾ അമേരിക്കയിലെ മതപരമായ മാറ്റത്തിന്റെ നിർണായക സൂചനകളാണ്.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-10-04 14:24:47
One Kunjad -പ്രതി-പ്രതികരണം.(07:34:53) First of all, എന്തിന് പള്ളിയിൽ പോകണം. അവിടെ ആന മുട്ട പുഴുങ്ങിയത് ഇരിപ്പുണ്ടോ? "ഞാൻ സ്വർഗ്ഗത്തിനും ഭൂമിക്കും നാഥൻ ആക കൊണ്ട്, മനുഷ്യന്റെ കൈപ്പണിയായ കെട്ടിടങ്ങളിൽ വസിക്കുന്നില്ല" ( അപ്പൊ. പ്രവർത്തികൾ ) എന്ന് വ്യക്തമായി വചനം ഉണ്ട്. "ആ മലയിലും അല്ല, ഈ മലയിലും അല്ല............ " ( മത്തായിയുടെ സുവിശേഷം ) എന്ന് വേറേ ഒരു വചനം. യാതൊരു പള്ളിയും യേശു സ്ഥാപിച്ചിട്ടില്ല. പുളിച്ച തെറിയാണ് അച്ഛൻമാരെ യേശു വിളിച്ചത്. അപ്പോൾ one kunjad എന്തിന് പള്ളിയിൽ പോയി? ( "നീയോ, അറയിൽ കടന്നു കതകടച്ച് രഹസ്യത്തിൽ....... " ) . അവിടെ നടക്കുന്ന കാര്യങ്ങൾ ഇഷ്ടമില്ലായെങ്കിൽ എന്തിന് പോകണം.?? ഹോം less ആകുമെന്ന പേടിയാണോ പോകാൻ പ്രേരിപ്പിക്കുന്നത്? അതോ മക്കൾക്ക്‌ നല്ല കല്യാണ ആലോചനകൾ കിട്ടില്ലെന്ന്‌ ഭയന്ന് ആണോ പോകാത്തത്? ങേ?? 🤔 തൂണിൽ കെട്ടി പിടിച്ചു നിൽക്കാതെ ആ കൈയൊന്നു വിട്ടാൽ പോരേ??? പോകുകയാണെങ്കിൽ ഇതെല്ലാം കാണണം, അനുഭവിക്കണം. കെട്ടിടത്തിന്റെ നടത്തിപ്പിനും അച്ചന്റെയും, ബസ്ക്കിയമ്മയുടെയും സന്ധാരണത്തിനും മറ്റു ചിലവുകൾക്കും പൈസ വേണ്ടേ?? One Kunjad ഇരിക്കുന്ന ബെഞ്ചിനു പോലും ചിലവുണ്ട്. ഒന്നുകിൽ ഒന്നും മിണ്ടാതെ പോകുക, സഹകരിക്കുക: അല്ലെങ്കിൽ, പോകാതെയിരിക്കുക, കുറ്റം പറയുക. The CHOiCE is Yours. Rejice John malayaly3@gmail.com
One Kunjad 2025-10-04 07:34:53
എന്നാൽ മലയാളി പള്ളികളും മലയാളമെത്രന്മാരും അച്ഛന്മാരും അവരുടെ ചെലവുകളും, കുഞ്ഞാടുകളുടെ മേൽ അടിച്ചേൽപ്പിക്കുന്ന പണപ്പിരിവുകളും വർദ്ധിക്കുന്നു. ഇന്ത്യൻ എമിഗ്രേഷൻ കുറയുമ്പോൾ, അല്ലെങ്കിൽ അടുത്ത തലമുറ ഇന്ത്യക്കാർ കൂടുമ്പോൾ ഈ മെത്രാസന അരമനകളും പള്ളികളും അടച്ചു പൂട്ടേണ്ടി വരും. കേരളത്തിൽ നിന്ന് ഇറക്കുന്നത് ചെയ്യപ്പെടുന്ന പുരോഹിതരും മെത്രാന്മാരും, വിശ്വാസികളെ, കുഞ്ഞാടുകളെ ഇവിടെ അടക്കി ഭരിക്കുന്നു. . പള്ളികളിലെ അച്ഛന്മാരുടെ നീണ്ട നീണ്ട പത്തും പതിനഞ്ചു മിനിറ്റ് നീളുന്ന പ്രസംഗം ദയവായി അഞ്ചു മിനിറ്റ് ച്ചുരുക്കുക. കഴിഞ്ഞ ഞായറാഴ്ച ഒരു റിട്ടയേർഡ് മെത്രാൻ വന്നു കുർബാന ഇടയിൽ 20 മിനിറ്റ് ചുമ്മാ bla bla പറഞ്ഞു ഞങ്ങളെ കൊല്ലാക്കൊല ചെയ്തു. എണീറ്റുനിന്ന് നിർത്ത മെത്രാനെ എന്ന് പറയാൻ എനിക്ക് തോന്നിയതാണ്. പോഴന്മാരായ വിശ്വാസികൾ എന്നെ പിടിച്ച് അടിച്ചുതൊഴിച്ച് പള്ളിയിൽ നിന്ന് പുറന്തള്ളിയാലോ എന്ന് കരുതി ഞാൻ ക്ഷമയോടെ ഉള്ളിൽ പ്രാകി കുത്തിയിരുന്നു. ഈ മേൽ അധ്യക്ഷൻ മാർ പറയുന്നത് ദൈവത്തിനു പോലും പിടിക്കുമെന്ന് തോന്നുന്നില്ല. ഇവരൊക്കെ എന്ന് കുഞ്ഞാടുകളുടെ വികാരവിചാരങ്ങൾ മനസ്സിലാക്കും?.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക