കൊല്ലം പ്രവാസി അസോസിയേഷന്‍ 10 ഏരിയാകളിലായി നടത്തി വരുന്ന പോന്നോണം 2025 ന്റെ ഭാഗമായി മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഡിലൈറ്‌സ് റസ്റ്റോറന്റില്‍ വെച്ച് കെ പി എ മുഹറഖ് ഏരിയയുടെ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു.
കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു കെ പി എ പൊന്നോണം 2025 ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബഹറിനിലെ സാമൂഹ്യ പ്രവര്‍ത്തകനും കൊല്ലം പ്രവാസി അസോസിയേഷന്‍ രക്ഷാധികാരിയുമായ ബിജു മലയില്‍ മുഖ്യ അതിഥിയായും എസ് എന്‍ സി എസ് ബഹ്റൈന്‍ ജനറല്‍ സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീകാന്ത് എം എസ് വിശിഷ്ട അതിഥിയായി പങ്കെടുത്തു.വിദേശത്ത് ജീവിക്കുമ്പോഴും നമ്മുടെ നാടിന്റെ പാരമ്പര്യവും സംസ്‌കാരവും നിലനിര്‍ത്തേണ്ടത് പ്രധാനമാണെന്നും, അതിന് ഇത്തരം പരിപാടികള്‍ സഹായിക്കുമെന്നും കെപിഎ വൈസ് പ്രസിഡന്റ് ശ്രീ കോയിവിള മുഹമ്മദ് കുഞ്ഞ് അഭിപ്രായപ്പെട്ടു.
കെ പി എ മുഹറഖ് ഏരിയ പ്രസിഡന്റ് മുനീര്‍ പി അധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ സെക്രട്ടറി ഷഫീഖ് ഇബ്രാഹിം സ്വാഗതം പറഞ്ഞു. കെ.പി.എ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, ട്രഷറര്‍ മനോജ് ജമാല്‍, കെ പി എ സ്ഥാപക ട്രഷറര്‍ രാജ് കൃഷ്ണന്‍,കെ പി എ സെക്രട്ടറിമാരായ അനില്‍കുമാര്‍, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറര്‍ കൃഷ്ണകുമാര്‍, ഏരിയ കോഡിനേറ്ററുമായ ഷാഹിന്‍ മഞ്ഞപ്പാറ, ഏരിയ ജോയിന്റ് സെക്രട്ടറി നിഥിന്‍ ജോര്‍ജ് ഏരിയ വൈസ് പ്രസിഡന്റ് അജൂബ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. മുഹറഖ് ഏരിയ ട്രെഷറര്‍ അജി അനിരുദ്ധന്‍ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. കെ.പി.എ സെന്‍ട്രല്‍ സെന്‍ട്രല്‍, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും ഓണാഘോഷ പരിപാടികളില്‍ സജീവമായി പങ്കെടുത്തു.
വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം, അംഗങ്ങള്‍ അവതരിപ്പിച്ച കലാ പരിപാടികളും, കുട്ടികളും, കെപിഎ കുടുംബാംഗങ്ങളും പങ്കെടുത്ത വിവിധ ഓണക്കളികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.