കൊല്ലം പ്രവാസി അസോസിയേഷന്‍ 2025-ലെ പൊന്നോണം ആഘോഷങ്ങളുടെ ഭാഗമായി ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാള്‍ട്ടണ്‍ ഹോട്ടലില്‍ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു.
കെ.പി.എ വൈസ് പ്രസിഡന്റ് ശ്രീ കോയിവിള മുഹമ്മദ് കുഞ്ഞ് പരിപാടി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ മുന്‍ ചെയര്‍മാനും, കെ . പി . എ രക്ഷാധികാരിയുമായ പ്രിന്‍സ് നടരാജന്‍ മുഖ്യ അതിഥിയായി പങ്കെടുത്തു. ബ്ലഡ് ഡോണേഴ്‌സ് കേരള ബഹറിന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ കെ.റ്റി. സലിം, ബഹ്റൈന്‍ ബില്ലാവാസ് അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ഡോ . ശ്രീദേവി രാജന്‍ എന്നിവര്‍ വിശിഷ്ട അതിഥികളായും ചടങ്ങില്‍ പങ്കെടുത്തു.
കെ.പി.എ ഹമദ് ടൗണ്‍ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ സെക്രട്ടറി റാഫി പരവൂര്‍ സ്വാഗതം പറഞ്ഞു. കെ.പി.എ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, ട്രഷറര്‍ മനോജ് ജമാല്‍, സ്ഥാപക ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറിമാരായ അനില്‍കുമാര്‍, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറര്‍ കൃഷ്ണകുമാര്‍, ഏരിയ കോഓര്‍ഡിനേറ്റര്‍ പ്രദീപ് കുമാര്‍, ജോയിന്റ് സെക്രട്ടറി ബിനിത അജിത്, സീനിയര്‍ അംഗം അജികുമാര്‍ സര്‍വാന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ട്രഷറര്‍ സുജേഷ് നന്ദി രേഖപ്പെടുത്തി.
കലാപരിപാടികള്‍ അവതരിപ്പിച്ച കെ.പി.എ സൃഷ്ടി സിമ്പണി കലാകാരന്മാരെയും കലാകാരികളെയും കെ.പി.എ സ്ഥാപക പ്രസിഡന്റ് നിസാര്‍ കൊല്ലം മൊമെന്റോ നല്‍കി. സെന്‍ട്രല്‍, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും ഓണാഘോഷ പരിപാടികളില്‍ സജീവമായി പങ്കെടുത്തു.
വിഭവസമൃദ്ധമായ ഓണസദ്യയും, അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളും, കുട്ടികളും കെ.പി.എ കുടുംബാംഗങ്ങളും പങ്കെടുത്ത ഓണക്കളികളും ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി.