Image

മലയാളികള്‍ പോകുന്നിടങ്ങളിലെല്ലാം ഓണത്തെയും കൊണ്ടുപോകുന്നു; കിയ റിയാദ് 'കിയോണം25'

Published on 09 October, 2025
മലയാളികള്‍ പോകുന്നിടങ്ങളിലെല്ലാം ഓണത്തെയും കൊണ്ടുപോകുന്നു;  കിയ റിയാദ് 'കിയോണം25'

റിയാദ് : റിയാദിലെ കൊടുങ്ങല്ലൂര്‍ താലൂക്ക് നിവാസികളുടെ കൂട്ടായ്മ 'കിയ റിയാദ്' കിയോണം 25 എന്ന തലകെട്ടില്‍  ഓണാഘോഷം സംഘടിപ്പിച്ചു. കുടുംബങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. റിയാദ് ബത്ത അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടി പ്രവാസി സമ്മാന്‍ പുരസ്‌ക്കാര ജേതാവ് ശിഹാബ് കൊട്ടുകാട് സാംസ്‌കാരിക സദസ്സ് ഉത്ഘാടനം ചെയ്തു.  

വൈവിധ്യമുള്ള രുചികളുടെയും കലകളുടെയും കളികളുടെയും ഉന്മാദതുല്യ മായ ദിനരാത്രങ്ങളാണ് പ്രവാസികള്‍ക്ക് ഓണമെന്നും മലയാളികള്‍ പോകുന്നിടങ്ങളിലെല്ലാം അവര്‍ ഓണത്തെയും കൊണ്ടുപോകുന്നുവെന്നും. അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു .

ഗൃഹാതുരത്വ ഓര്‍മ്മകള്‍ സമ്മാനിച്ച് സാംസ്‌കാരിക തനിമയോടെ നടന്ന പരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരായ ഡോ ജയചന്ദ്രന്‍, ഫോര്‍ക വൈസ് ചെയര്‍മാന്‍ സൈഫ് കൂട്ടുങ്കല്‍, അനില്‍ മാളിയേക്കല്‍, അശോക് കൊടുങ്ങല്ലൂര്‍, സയിദ് ജാഫര്‍, നാസര്‍ വലപ്പാട്, കൃഷ്ണകുമാര്‍, യഹിയ കൊടുങ്ങല്ലൂര്‍ , അബ്ദുല്‍സലാം വി എസ, മുസ്തഫ പുന്നിലത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.  ജനറല്‍ സെക്രട്ടറി സൈഫ് റഹ്‌മാന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ആഷിക് ആര്‍ കെ നന്ദിയും ട്രഷറര്‍ ഷാനവാസ് പുന്നിലത്ത് ആമുഖവും പറഞ്ഞു.


ആരവി നൃത്ത വിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ച കൈകൊട്ടി കളി , സിനിമാറ്റിക് നൃത്തം, സെമി ക്ലാസ്സിക് നൃത്തം, റിയാദിലെ കലാകാരന്‍മാര്‍ ഒരുക്കിയ സംഗീതവും ആഘോഷ പരിപാടികള്‍ക്ക് മിഴിവേകി. സാമുഹ്യ, സാംസ്‌കാരിക രാഷ്ട്രിയ മാധ്യമ മേഖലയില്‍ പ്രവര്‍ത്തി ക്കുന്ന,  കുഞ്ഞി കുംബ്ല,റഹ്‌മാന്‍ മുനമ്പത്ത് നൗഫല്‍ പലാക്കാടന്‍, നാദിര്‍ഷ റഹ്‌മാന്‍, സൈഫ് കായംകുളം, മുഹമ്മദ് അമീര്‍, ഷാനവാസ് മുനമ്പത്ത്, ഡോ. ഷാനവാസ്, അബ്ദുള്ള വല്ലാഞ്ചിറ, സക്കീര്‍ ദാനത്ത്, പുഷ്പരാജ്, രഘുനാഥ് പറശ്ശിനികടവ്, ഷാജഹാന്‍ ചാവക്കാട്, അഷറഫ് കായംകുളം, നിസാം,  സലിം പാറയില്‍ തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു.


നിഷി അശോക്, ലുബ്ന ആഷിക്, റഹീല ശിഹാബ്, സൂഫ്‌ന സൈഫ് സൈഫ്, സുഹാന, ഷാനവാസ്, ഷാനിബ അഫ്‌സല്‍ , എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജലാല്‍ മതിലകം, തല്‍ഹത്ത്,. ലോജിത് ഷുക്കൂര്‍ പ്രശാന്ത്, അന്‍സായി ഷൌക്കത്ത്,  റോഷന്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തൂ.

ചിത്രം: കിയ റിയാദ് ഓണാഘോഷം കിയണം 25 കൂട്ടായ്മ പ്രസിഡണ്ട് ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക