Image

യുഎസ് ഗവൺമെന്റ് ഉപദേഷ്ടാവ് പ്രതിരോധ രേഖകൾ ചോർത്തിയെന്നും ചൈനക്കാരെ കണ്ടെന്നും ആരോപണം (പിപിഎം)

Published on 15 October, 2025
യുഎസ് ഗവൺമെന്റ് ഉപദേഷ്ടാവ് പ്രതിരോധ രേഖകൾ ചോർത്തിയെന്നും ചൈനക്കാരെ കണ്ടെന്നും ആരോപണം (പിപിഎം)

ദീർഘകാലം യുഎസ് ഗവൺമെന്റ് ഉപദേഷ്‌ടാവായിരുന്ന ഇന്ത്യ-സൗത്ത് ഏഷ്യ കാര്യ വിദഗ്ദ്ധൻ ആഷ്‌ലി ടെല്ലിസ് യുഎസ് പ്രതിരോധ രേഖകൾ നിയമവിരുദ്ധമായി കൈവശം വച്ചെന്നും ചൈനീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെന്നും ആരോപണം. വിർജീനിയ ഈസ്റ്റേൺ ഡിസ്‌ട്രിക്‌ട് കോടതിയിൽ ഫയൽ ചെയ്ത രേഖകളിൽ പറയുന്നത് അദ്ദേഹം കർശന സുരക്ഷയുള്ള ഓഫിസുകളിൽ നിന്നു രേഖകൾ എടുത്തു കൊണ്ടുപോയി വിർജീനിയ വിയന്നയിലുളള സ്വന്തം വീട്ടിൽ സൂക്ഷിച്ചു എന്നാണ്.

എഫ് ബി ഐ ആണ് 10 പേജുളള കുറ്റാരോപണങ്ങൾ ഫയൽ ചെയ്തത്. സെപ്റ്റംബർ 12നു അദ്ദേഹം അലെക്‌സാൻഡ്രിയയിലെ ഡിഫൻസ് ഡിപ്പാർട്മെന്റിന്റെ മാർക്ക് സെന്ററിൽ നിന്നു രേഖകൾ നീക്കം ചെയ്യുന്നത് നിരീക്ഷണ ക്യാമറകൾ പകർത്തിയെന്നു എഫ് ബി ഐ പറയുന്നു. അതിലൊന്ന് TOP SECRET എന്ന് അടയാളപ്പെടുത്തിയതാണ്.

സെപ്റ്റംബർ 25നു ടെല്ലിസ് വാഷിംഗ്ടണിൽ സ്റേറ് ഡിപ്പാർട്മെന്റ് കംപ്യൂട്ടർ തുറന്നു യുഎസ് എയർ ഫോഴ്‌സിന്റെ 1,288 പേജുള്ള 'SECRET' എന്ന് രേഖപ്പെടുത്തിയ രേഖകൾ പരിശോധിച്ചു. ഉള്ളടക്കം മറയ്ക്കാൻ അദ്ദേഹം ആ ഫയലിനു 'Econ Reform' എന്ന പുതിയ പേര് നൽകി. നൂറു കണക്കിനു പേജുകൾ പ്രിന്റ് ചെയ്ത ശേഷം ഫയൽ നീക്കം ചെയ്തു.

രഹസ്യമെന്നു രേഖപ്പെടുത്തിയ രണ്ടു 40 പേജ് ഫയലുകളും ടെല്ലിസ് നീക്കം ചെയ്തെന്നു എഫ് ബി ഐ ആരോപിക്കുന്നു. സൈനിക വിമാനങ്ങളെ കുറിച്ചായിരുന്നു അവ.

വീട്ടിലേക്കു ഒളിച്ചു കടത്തി

ഒക്ടോബർ 10നു അദ്ദേഹം ഈ രേഖകൾ വീട്ടിലേക്കു ഒളിച്ചു കടത്തി. പിന്നീട് പലകുറി ചൈനീസ് ഉദ്യോഗസ്ഥരെ കണ്ടു. 2022ൽ ഒരു കൂടിക്കാഴ്ചയ്ക്കു എത്തുമ്പോൾ കൈയ്യിൽ ഉണ്ടായിരുന്ന എൻവലപ് രണ്ടു മണിക്കൂർ കഴിഞ്ഞു തിരിച്ചു പോകുമ്പോൾ കൈവശം ഉണ്ടായിരുന്നില്ല.

അവർ ഇറാൻ-ചൈന, യുഎസ്-പാക് ബന്ധങ്ങളും എ ഐ യും ചർച്ച ചെയ്തു. സെപ്റ്റംബർ 2നു കണ്ടപ്പോൾ ചൈനക്കാർ ടെല്ലിസിനു ചുവന്ന ബാഗ് നൽകിയെന്നും എഫ് ബി ഐ പറയുന്നു.

ടെല്ലിസ് ഇപ്പോൾ സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ സീനിയർ അഡ്വൈസറായി ശമ്പളം ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. ഡിഫെൻസിൽ കോൺട്രാക്ടറുമാണ്. ഇന്ത്യയുമായി ആണവ കരാർ ഉണ്ടാക്കുന്നതിനുള്ള ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്.

South Asia expert Ashley Tellis accused of China links
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക