Image

കുസാറ്റില്‍ സായാഹ്ന വിദേശഭാഷാ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍

Published on 16 October, 2025
കുസാറ്റില്‍ സായാഹ്ന വിദേശഭാഷാ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) ഒരു വര്‍ഷത്തെ സായാഹ്ന വിദേശഭാഷാ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ 17ന്, രാവിലെ 10 മണിക്ക് സര്‍വകലാശാലയിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ വച്ച് നടക്കും.
പ്ലസ് ടു അല്ലെങ്കില്‍ തതുല്യ പരീക്ഷ പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജാപ്പനീസ്, ഫ്രഞ്ച്, ജര്‍മ്മന്‍ എന്നീ ഭാഷകളിലുള്ള കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 17ന് രാവിലെ 10 ന് ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്‍റ് ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 6282167298, ഇമെയില്‍: defl@cusat.ac.in ബന്ധപ്പെടാം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക